April 28, 2024

എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്പി.പി ഷൈജലിനെ പുറത്താക്കിയ സംഭവത്തില്‍ കോടതി ഇടപെടല്‍

0
Img 20220205 201525.jpg
കല്‍പ്പറ്റ: എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്പി.പി ഷൈജലിനെ പുറത്താക്കിയ സംഭവത്തില്‍ കോടതി ഇടപെടല്‍.പുറത്താക്കിയ നടപടി സംഘടനയുടെ  ഭരണഘടനയ്ക്ക് വിരുദ്ധമെന്ന് കാണിച്ച്  താന്‍ കല്‍പ്പറ്റ മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവെന്ന് ഷൈജല്‍ വ്യക്തമാക്കി. സംഘടനാ പരിപാടികളില്‍ പങ്കെടുക്കുന്നത് തടയാനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണമെന്നും, വിധി ആത്മവിശ്വാസവും അഭിമാനവും നല്‍കുന്നതാണെന്നും ഷൈജല്‍ പറഞ്ഞു.അഡ്വ. ബിബിത.ജി, അഡ്വ.സെബാസ്റ്റ്യന്‍ എന്നിവര്‍ പിപി ഷൈജലിന് വേണ്ടി ഹാജരായി.ഹരിത വിഷയത്തില്‍ ലീഗ് നേതൃത്വത്തിനെതിരെ പ്രതികരിച്ച ഷൈജലിനെ എം.എസ്.എഫ്  സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും , മുസ്ലിം ലീഗ് പ്രഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു.ഇതിനെ തുടര്‍ന്നാണ് ഷൈജല്‍ കല്പറ്റ  മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.പാര്‍ട്ടി ഭരണഘടനയും കീഴ്‌വഴക്കങ്ങളും കാറ്റില്‍പറത്തി മുസ്ലിംലീഗില്‍  നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധ പ്രവണതയുടെ  നടപടികള്‍ക്കെതിരെയുള്ള വിധിയാണ് ഇന്ന്   കോടതിയില്‍ നിന്നുമുണ്ടായതെന്ന്  ഷൈജല്‍ പറഞ്ഞു.എം എസ് എഫ് , ലീഗ് , യൂത്ത് ലീഗ് പരിപാടികളിലും യോഗങ്ങളിലും  പങ്കെടുപ്പിക്കണമെന്ന കോടതിയുടെ  ഉത്തരവ്   ആത്മവിശ്വാസം നല്‍കുന്നതനാണെന്നും ഷൈജല്‍ കൂട്ടി  ചേര്‍ത്തു. ഹരിത വിഷയത്തില്‍ ലീഗ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ഹരിത നേതാക്കള്‍ക്കും ഈ വിധി ആശ്വാസം നല്‍കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *