April 28, 2024

ആർ ജെ ഹണ്ട് സംഘടിപ്പിച്ച് കെസിവൈഎം മാനന്തവാടി രൂപതയും റേഡിയോ മാറ്റൊലിയും

0
Img 20220205 200359.jpg
ദ്വാരക: ഫെബ്രുവരി 13 അന്താരാഷ്ട്ര റേഡിയോ ദിനത്തിനുമുന്നോടിയായി കെസിവൈഎം മാനന്തവാടി രൂപതയും, റേഡിയോ മറ്റൊലിയും സംയുക്തമായി ആർ.ജെ ഹണ്ട് സംഘടിപ്പിച്ചു. വയനാട്, കണ്ണൂർ, മലപ്പുറം എന്നീ ജില്ലകളിൽ നിന്നായി മത്സരാർത്ഥിൾ പങ്കെടുത്തു. രണ്ടു ഘട്ടങ്ങളിലായി നടന്ന ആർ.ജെ ഹണ്ടിന്റെ അവസാന ഘട്ടം ദ്വാരക റേഡിയോ മാറ്റൊലിയിൽ വച്ച് 2022 ഫെബ്രുവരി 5ന് നടത്തപ്പെട്ടു. അവസാന ഘട്ടത്തിലെ ട്രെയിനിങ്ങിനു ശേഷം സംലടിപ്പിച്ച മത്സരത്തിൽ വച്ച് ആർ ജെ  ഫൈനലിസ്റ്റുകളായി കെസിയ ജേക്കബ് ഒന്നാം സ്ഥാനവും, അരുൺ രാജ് രണ്ടാം സ്ഥാനവും, ബെറ്റി അന്ന ബെന്നി, ആഷ്ലിൻ കെ ബെന്നി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ്‌ റ്റിബിൻ പാറക്കൽ അധ്യക്ഷത വഹിച്ചു. കേരളത്തിൽ നിന്നുള്ള ഏക ലീഡ് കമ്യൂണിറ്റി റേഡിയോയായി തിരഞ്ഞെടുക്കപ്പെട്ട റേഡിയോ മാറ്റോലിയുടെ സേവനങ്ങൾ വയനാടൻ ജനതയ്ക്ക് എന്നും വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞുവച്ചു.
മത്സരാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും, പ്രശ്‌സ്തി പത്രവും, മൊമെന്റോയും പ്രസിഡന്റ്‌ റ്റിബിൻ പാറക്കൽ, റേഡിയോ മാറ്റൊലി സ്റ്റേഷൻ ഡയറക്ടർ ഫാ. ബിജോ കറുകപ്പിള്ളി എന്നിവർ ചേർന്ന് നൽകി. കെസിവൈഎം മാനന്തവാടി രൂപത സെക്രട്ടറിയേറ്റ് അംഗങ്ങളായ വൈസ് പ്രസിഡന്റ് നയന മുണ്ടക്കതടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, സെക്രട്ടറിമാരായ അമൽഡ തൂപ്പുംകര, ലിബിൻ മേപ്പുറത്ത്, സിസ്റ്റർ സാലി ആൻഡ് സിഎംസി, സിൻഡിക്കേറ്റ് അംഗങ്ങൾ, റേഡിയോ മാറ്റോലി സ്റ്റേഷൻ ഡയറക്ടർ ഫാ. ബിജോ കറുകപ്പള്ളി, ജോസഫ് പളളത്ത്, പ്രജിഷ രാജേഷ് മറ്റ് റേഡിയോ മാറ്റൊലി പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *