May 4, 2024

അരികെ- പഠന സഹായി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു

0
Img 20220212 161808.jpg
കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് കൗൺസിലിംഗ് സെൽ വയനാട് ജില്ല പഞ്ചായത്തിൻ്റെ സഹകരണത്തോടെ  ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന അരികെ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പഠന സഹായി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് പരീക്ഷാ സഹായി തയ്യാറാക്കി പുസ്തക രൂപത്തിൽ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അരികെ പദ്ധതിയുടെ ഭാഗമായി അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും അവർക്ക് മാനസിക സൗഹൃദ അക്കാദമിക പിന്തുണയൊരുക്കുകയും ചെയ്ത് കോവിഡ് കാലത്ത് പ്രവർത്തനം സംഘടിപ്പിച്ചിരുന്നു.  ഏറ്റവും പ്രയാസമനുഭവിക്കുന്ന 1820 വിദ്യാർത്ഥികളെയാണ് ഈ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ കണ്ടെത്തിയത്. ഇങ്ങനെ കണ്ടെത്തുന്ന മുഴുവൻ കുട്ടികൾക്കും  മെൻ്റെർമാരായി അധ്യാപകർ പ്രവർത്തിക്കുകയും ചെയ്ത് വരുകയാണ്.  പഠന സഹായി നിർമ്മാണ ശില്പശാല ഹയർ സെക്കണ്ടറി ജില്ലാ കോഡിനേറ്റർ കെ.പ്രസന്നയുടെ  അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ആശംസകൾ അർപ്പിച്ച്  വിദ്യാകിരണം ജില്ലാ മിഷൻ കോഡിനേറ്റർ വിൽസൺ തോമസ് മുഖ്യ പ്രഭാഷണം നടത്തി. എൻ .എസ് എസ്.  ജില്ലാ കോഡിനേറ്റർ കെ.എസ്.ശ്യാൽ, എടത്തന  ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ജോസ് മാത്യു , കരിയർ ഗൈഡൻസ് ജോ. കോഡിനേറ്റർ മനോജ് ജോൺ എന്നിവർ സംസാരിച്ചു. പരിപാടിക്ക് കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ സി.ഇ.ഫിലിപ്പ് സ്വാഗതവും ജില്ലാ കൺവീനർ കെ.ബി.സിമിൽ നന്ദിയും പറഞ്ഞു. ശില്പശാലയ്ക്ക്  റീന ജോസഫ്, കെ.അബ്ദുൾ റഷീദ് കെ, എം.കെ.രമേശ് കുമാർ, ജിനീഷ് മാത്യു എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *