സി.പി.എം സംസ്ഥാന സമ്മേളനം റെഡ് പാലറ്റ് ചിത്രകലാ ക്യാമ്പ് ഞായറാഴ്ച
കൊച്ചി :
സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രമുഖ ചിത്രകാരന്മാര്‍ പങ്കെടുക്കുന്ന ചിത്രകലാ ക്യാമ്പ് ഒരുക്കുന്നു.
‘റെഡ് പാലറ്റ് ‘ എന്ന് പേര് നല്‍കിയിരിയ്ക്കുന്ന സംസ്ഥാന ചിത്രകലാ ക്യാമ്പ് നാളെ .
കലൂര്‍ വൈലോപ്പിള്ളി സ്മാരകത്തില്‍ ഫെബ്രുവരി 20 ഞായറാഴ്ച രാവിലെ ഒമ്പത് മണിയ്ക്ക് ആരംഭിക്കും. പ്രമുഖ ചിത്രകാരന്‍ ടിഎ സത്യപാല്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്യും.
ജോണ്‍ ഫെര്‍ണാണ്ടസ്, അഡ്വ കെ.എസ്. അരുണ്‍ കുമാര്‍ സംസാരിക്കും.
ഒത്തുചേരുന്ന ചിത്രകാരന്മാര്‍ ഒരു പകല്‍ മുഴുവന്‍ ചിത്രങ്ങള്‍ രചിയ്ക്കുകയും, ആ ചിത്രങ്ങള്‍ സമ്മേളനത്തിന്റെ സര്‍ഗാത്മക പ്രചരണത്തിന്റെ ഭാഗമാവുകയും ചെയ്യും.
മനോജ് നാരായണന്‍, സിന്ധു ദിവാകരന്‍, അജയകുമാര്‍, ഉദയകുമാര്‍, ഡോക്ടര്‍ അജിത്കുമാര്‍, കെ.എ ഫ്രാന്‍സിസ്, പി.വി നന്ദന്‍, ബിന്ദി രാജാഗോപാല്‍, സാറ ഹുസൈന്‍, അജയന്‍ വി. കാട്ടുങ്ങല്‍, അഭിലാഷ് ഉണ്ണി, അനീഷ് നെട്ടയം, രഞ്ജിത്ത് ലാല്‍, സജു അയ്യമ്പിള്ളി,
രാജു ശിവരാം തുടങ്ങി. കേരളത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ള കലാകാരന്മാര്‍ ക്യാമ്പില്‍ പങ്കെടുക്കും. നഗരത്തിലെ പൊതുജനങ്ങള്‍ക്ക് ക്യാമ്പ സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ടാകും.
Leave a Reply