April 29, 2024

വനിതകൾക്കായി നിത്യോപയോഗ സാധനങ്ങളുടെ നിർമ്മാണത്തിൽ പരിശീലനം സംഘടിപ്പിച്ചു

0
Img 20220228 062720.jpg
പുൽപ്പള്ളി : വനിതകൾക്കായി നിത്യോപയോഗ സാധനങ്ങളുടെ നിർമ്മാണത്തിൽ പരിശീലനം സംഘടിപ്പിച്ചു.
 വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടികളിൽ മുപ്പതോളം വീട്ടമ്മമാരാണ് പങ്കെടുത്തത്.
 സാമ്പത്തിക അച്ചടക്ക പരിപാലനത്തെ കുറിച്ചും, നാട്ടുവൈദ്യത്തെ കുറിച്ചും ക്ലാസ്സുകൾ നടത്തി.
 കുടുംബ ആവശ്യത്തിനും, വരുമാനത്തിനുമായി വിവിധ മേഖലകളിലാണ് പരിശീലന പരിപാടികൾ നടന്നത്.
 മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗമായ പുഷ്പവല്ലി നാരായണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഫാ.ജിനോഷ് പാലത്തടത്തിൽ ഉദ്ഘാടനം ചെയ്തു.
 പ്രോഗ്രാം ഓഫീസർ പി. എ ജോസ് മുഖ്യപ്രഭാഷകൻ ആയിരുന്നു.
ഫാ. ഡോ.ബാബു ചക്കി യത്ത്, ഫിനാൻസ് സ്റ്റേറ്റ് കൗൺസിലർ സിന്ധു മീനങ്ങാടി, റീജണൽ ഓഫീസർ സുജ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
ഡിഷ്‌ വാഷ്, മേൽത്തരം സോപ്പുപൊടി,  ക്ലോസറ്റ് ക്ലീനർ, ഫിനോയിൽ, ഹാൻഡ് വാഷ്, ഷാംപൂ വിനാഗിരി, ഫ്ലോർ വാഷ് തുടങ്ങിയവയുടെ നിർമ്മാണ പരിശീലനം പരിപാടിയിൽ ഉൾപ്പെട്ടിരുന്നു.
 കീർത്തി മഹിളാസമാജം പ്രസിഡണ്ട്:  ലിസി ജോണി,  സെക്രട്ടറി : റീനാ ഷാജി, നീതു,  റ്റുബി പി. ഇ, മിനി ജോർജ്, ശാലിനി സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *