May 8, 2024

ലഹരിമുക്ത നഗരസഭക്കായി ജനകീയ പ്രതിരോധമുയർത്താൻ സുൽത്താൻ ബത്തേരി നഗരസഭ ഒക്ടോബർ 22 ന് ലഹരി വിരുദ്ധ ദീപം തെളിക്കും

0
Img 20221014 Wa00352.jpg

ബത്തേരി : നാടിനെ ഗ്രസിക്കുന്ന മയക്കുമരുന്ന് എന്ന മഹാ വിപത്തിനെ നേരിടാൻ ജനകീയ പ്രതിരോധമുയർത്തി ബത്തേരി നഗരസഭ.ലഹരിമുക്ത കേരളം സാധ്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതി നഗരസഭയിൽ നിയമപരമായും ജനകീയമായും നടപ്പാക്കുന്നതിനു വേണ്ടി വിവിധ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സന്നദ്ധ രംഗങ്ങളിലുള്ള വരെ സംയോജിപ്പിച്ചു കൊണ്ട് ലഹരിമുക്തസേന രൂപീകരിച്ചു.
നഗരസഭയിൽ ചേർന്ന രൂപീകരണയോഗം ചെയർമാൻ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തുകൊണ്ട് പദ്ധതി വിശദീകരിച്ച് സംസാരിച്ചു.  നഗരസഭ ചെയർമാൻ ടി കെ രമേശ്‌ അദ്ധ്യക്ഷനാ യും, എക്സൈസ് വകുപ്പ് സർക്കിൾ ഇൻസ്‌പെക്ടർ അശോക് കുമാർ, പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ബെന്നി എന്നിവർ കൺവീനറുമായി മുനിസിപ്പൽതല സമിതി രൂപീകരിച്ചു.
 വിവിധ രീതിയിലുള്ള പ്രചരണ പരിപാടി കൾ, ലഹരി വിരുദ്ധ പ്രതിജ്ഞ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ, സൈക്കിൾ റാലി തുടങ്ങിയ വിപുലമായ പരിപാടികൾ യോഗം ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനു തീരുമാനിച്ചു.കൂടാതെ ഒക്ടോബർ 22ആം തിയ്യതി സ്വതന്ത്ര മൈതാനി യിൽ ലഹരി വിരുദ്ധ ദീപം തെളിയിക്കുന്നതിനും തുടർന്നു 25ആം തിയതി നഗരസഭയിലെ മുഴുവൻ വ്യാപാര സ്ഥാപനളിലും ,24ആം തിയ്യതി മുഴുവൻ വീടുകളിലും ലഹരി വിരുദ്ധ ദീപം തെളിയിക്കാനും തീരുമാനിച്ചു.പോലീസ്, എക്സൈസ്, ആരോഗ്യ വിഭാഗം, സ്പോർട്സ് വിഭാഗം. വിദ്യാഭ്യാസ സ്ഥാപന മേധാവികൾ എന്നിവയുടെ സഹകരണത്തോടെ സാമൂഹ്യ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിക്കും. യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ലിഷ ടീച്ചർ, കെ.റഷീദ്, ഷാമില ജുനൈസ്, ടോംജോസ്, സാലി പൗലോസ്, കൗൺസിലർമാരായ കെ സി യോഹന്നാൻ, സി. കെ ആരിഫ്, നഗരസഭാ സെക്രട്ടറി അലി അസ്ഹർ എൻ കെ , എക്സ് സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അശോക് കുമാർ,ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ്‌കുമാർ പി. എസ്,രാഷ്ട്രീയ പ്രധിനിധി കളയ സതീഷ് പൂതികാട്, ഷബീർ അഹമ്മദ്, നിധിൻ,വ്യാപാരി പ്രധിനിധി പി വൈ മത്തായി എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *