സോഡാഷി ഇന്റർ കോളേജിയേറ്റ് ഫെസ്റ്റിന് തുടക്കമായി

ബത്തേരി: ഡോൺ ബോസ്കോ കോളേജിൽ ഈ മാസം 13, 14, 15 തിയ്യതികളിലായി നടക്കുന്ന സോഡാഷി ഇന്റർ കോളേജിയേറ്റ് ഫെസ്റ്റ്, ജയശ്രി ആട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പാൾ വർഗ്ഗീസ് വൈദ്യർ ഉദ്ഘാടനം ചെയ്തു. കോളേജ്പ്രിൻസിപ്പാൾ ഡോ. ജോൺസൺ പൊന്തേമ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രോഗ്രാം കോ ഓർഡിനേറ്റർ ഐ.എസ് സനിത സ്വാഗതം ആശംസിച്ചു. കോളേജ് മാനേജർ ഡോ. ആന്റണി തെക്കേടത്ത്, ഐ ക്യു എ സി കോർഡിനേറ്റർ പ്രിയ ഫിലിപ്പ് എന്നിവർ ആശംസ അർപ്പിച്ചു. സ്‌റ്റുഡന്റ് കോർഡിനേറ്റർ അൽഫോൻസ അജിത്ത് നന്ദി പ്രകാശിപ്പിച്ചു. ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നുമായി ആയിരത്തോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കാളികളാണ്. കലാ കായിക, സാംസ്ക്കാരിക തലങ്ങളിലുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തവും വളർച്ചയുമാണ് പരിപാടിയുടെ ലക്ഷ്യം.



Leave a Reply