‘ശുചിത്വമാണ് ആരോഗ്യം’ : ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

വെള്ളമുണ്ട : ആരോഗ്യകരമായ ജീവിതത്തിനു ശുചിത്വം എന്ന വിഷയത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണികേഷൻ വയനാട് ഫീൽഡ് ഓഫിസ് ദ്വിദിന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സെൽമത് ഇ. കെ. ഉദ്ഘാടനം ചെയ്തു. തുടർന്ന് ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ അനൂപ് കെ. ക്ലാസ് എടുത്തു.
കോഴിക്കോട് മനോരഞ്ജൻ ആർട്സ് അവതരിപ്പിച്ച ബോധവത്കരണ നാടകവും രാഷ്ട്രീയ ഏകത ദിനവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി മത്സരവും നടന്നു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുമായും മാനന്തവാടി അഡീഷണൽ ഐ. സി. ഡി. എസ്. പ്രൊജക്റ്റുമായും സഹകരിച്ചു നടത്തിയ പരിപാടിയിൽ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ പ്രജിത്ത് കുമാർ എം. വി., സി. ഡി. പി. ഒ. ശ്രീമതി സിസിലി, സി. ഉദയകുമാർ, ഐ. സി. ഡി. എസ് സൂപ്പർവൈസർ ബിന്ദു ടി . കെ. തുടങ്ങിയവർ സംബന്ധിച്ചു.
പരിപാടിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.



Leave a Reply