പത്തൊമ്പത്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബത്തേരി: ബത്തേരി താലൂക്ക് ഹോസ്പിറ്റലിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പരിസരത്ത് പത്തൊമ്പത്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോളിയാടി ഉമ്മളത്തില്‍ വിനോദിന്റെ മകള്‍ അക്ഷരയാണ് മരിച്ചത്. ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകീട്ട് നാലരയോടെയാണ് സംഭവം. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അക്ഷരയെ ഉച്ചയ്ക്ക് 2 മണി മുതല്‍ കാണാതായി എന്ന് പറഞ്ഞു വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നതിനിടെയാണ് സംഭവം.രാവിലെ ഒമ്പത് മണിയോടെ ജീവിത നൈരാശ്യത്തെ കുറിച്ച് അക്ഷര ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്ട്ടിരുന്നു.



Leave a Reply