അന്തർദേശീയ സീറോ മലബാർ മാതൃവേദി: വൈസ് പ്രസിഡന്റ് ഗ്രേസി ജേക്കബ് സെനറ്റ് അംഗം റീന പൗലോസ്

കൽപ്പറ്റ : സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അമ്മമാരുടെ സംഘടനയാണ് മാതൃവേദി.സമൂഹത്തിലെ നിരവധിയായ പ്രവർത്തനങ്ങളിൽ മുഖ്യ പങ്കാളിത്തമാണ് സീറോ മലബാർ സഭയിലെ മാതൃവേദി പ്രവർത്തനങ്ങളിലൂടെ നടത്തിവരുന്നത്.സീറോ മലബാർ സഭയുടെ മാതൃവേദി അന്തർദേശീയ മീറ്റിംഗ് പാലക്കാട് യുവക്ഷേത്ര കോളേജിൽ വെച്ച് നടത്തി.
കേരളത്തിലെ തന്നെ വിവിധ രൂപതകളിൽ നിന്നുള്ള മാതൃവേദി പ്രവർത്തകർ ഈ മീറ്റിങ്ങിൽ പങ്കെടുത്തു. ഭാവി പ്രവർത്തനങ്ങൾക്കായി ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. അന്തർദേശീയ സീറോ മലബാർ മാതൃവേദി വൈസ് പ്രസിഡണ്ടായി ഗ്രേസി ജേക്കബിനെയും, സെനറ്റ് അംഗമായി റീന പൗലോസിനെയും തിരഞ്ഞെടുത്തു .
റിട്ടേ : അധ്യാപികയായ ഗ്രേസി ബത്തേരി മുക്കത്ത് ജേക്കബിന്റെ ഭാര്യയാണ്.
പുൽപ്പള്ളി, മരകാവ് വെള്ളിലാംതടത്തിൽ വി.എം പൗലോസിന്റെ ( ജനപ്രതിനിധി ) ഭാര്യയാണ് റീന.



Leave a Reply