ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കൗൺസിൽ ; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മാനന്തവാടി : ഗ്യാസ് വില വർധന അടിയന്തരമായി സർക്കാർ ഇടപെടണം ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
അനിയന്ത്രിതമായി ഗ്യാസ് വിലവർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ല കൗൺസിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. വില വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്ന നിരവധി ഹോട്ടലുകൾ ഈ പ്രതിസന്ധി മറികടക്കാൻ പ്രയാസപ്പെടുമെന്നും യോഗം ചൂണ്ടിക്കാട്ടി. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജി ജയപാൽ ഉദ്ഘാടനം ചെയ്തു.അനീഷ് ബി നായർ അധ്യക്ഷത വഹിച്ചു.സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ബിജുലാൽ. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സുഗുണൻ സംസ്ഥാന കമ്മിറ്റി അംഗം പിജി മനോഹരൻ. യു സുബൈർ, അസ്ലം ബാവ, ഗഫൂർ സാഗർ തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ജില്ലാ പ്രസിഡണ്ട് വിജു മന്ന, സെക്രട്ടറിയായി യു സുബൈർ, വർക്കിംഗ് പ്രസിഡണ്ടായി മുജീബ് ചുണ്ട, വൈസ് പ്രസിഡണ്ടുമാരായി നിസാർ പടിഞ്ഞാറത്തറ ശിഹാബ് മേപ്പാടി ജോയിൻ സെക്രട്ടറിമാരായി കാജാ ഹുസൈൻ സുരേഷ്ബാബു ബത്തേരി ഈസി അരവിന്ദൻ റഷീദ് ബാംബൂ യാസർ മീനങ്ങാടി റെജി താസാ ട്രഷററായി അബ്ദുൽ റഹ്മാൻ പ്രാണിയത്ത് എന്നിവരെയും രക്ഷാധികാരികളായി പി ആർ ഉണ്ണികൃഷ്ണൻ അഹമ്മദ് ഹാജി തൗഫീഖ് എന്നിവരെയും തിരഞ്ഞെടുത്തു.



Leave a Reply