നാഷണൽ സർവ്വീസ് സ്കീം നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ് മാർച്ച് നാല് മുതൽ 10 വരെ നടക്കും

മാനന്തവാടി : നാഷണൽ സർവ്വീസ് സ്കീം നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ് മാർച്ച് 4 മുതൽ 10 വരെ നടക്കും. മാനന്തവാടി മേരി മാതാ കോളേജിൽ വെച്ചാണ് ക്യാമ്പ് നടക്കുക. ഒരുക്കങ്ങൾ പൂർത്തിയായതായി കോളേജ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്ര യുവജന മന്ത്രാലയം കേരള റീജിയൻ ഡയറക്ട്രേറ്റിന് ഈ വർഷം അനുവദിച്ച ക്യാമ്പാണ് മാനന്തവാടി മേരി മാതാ കോളേജിൽ വെച്ച് നടക്കുന്നത്. ഹൈദ്രബാദ്, മഹാരാഷ്ട്ര, ഗോവ, പാറ്റ്ന, ചെന്നെ, ഒറീസ, കർണാടക, വെസ്റ്റ് ബംഗാൾ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള എൻ.എസ്.എസ് വളണ്ടിയർമാരും പ്രോഗ്രാം ഓഫീസർമാരും സംസ്ഥാനത്തിന്റെ വിവിധ എൻ.എസ്.എസ് ഡയറക്ട്രേറ്റുകളിൽ നിന്നുളള വളണ്ടിയർമാരും പ്രോഗ്രാം ഓഫീസർമാരുമടക്കം 210 പേർ ഏഴ് ദിവസമായി നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ക്യാമ്പിന്റെ ഉദ്ഘാടനം 5 ന് രാവിലെ 11 മണിക്ക് ഒ.ആർ. കേളു എം.എൽ എ നിർവ്വഹിക്കും. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ: ഗോപിനാഥ് രവീന്ദ്രൻ മുഖ്യാതിഥിയായിരിക്കും. 6-ാം തീയ്യതി വൈകീട്ട് 3 മണിക്ക് മാനന്തവാടി നഗരത്തിൽ വിളംബര റാലിയും നടക്കും. ഏഴ് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ മന്ത്രിമാർ, എം.എൽ.എമാർ, മറ്റ് സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകർ പങ്കെടുക്കുമെന്ന് കോളേജ് അധികൃതർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ അസോസിയേറ്റ് മാനേജർ സിബിച്ചൻ ചേലക്കാപിള്ളിൽ, പ്രിൻസിപ്പാൾ ഡോ. മരിയ മാർട്ടിൻ ജോസഫ്, ക്യാമ്പ് കോ – ഓർഡിനേറ്റർ ഡോ.പി.പി.ഷാജു, പി.ആർ.ഒ. റെജി ഫ്രാൻസീസ്, എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.സനു വി.എഫ്, ജിഷ ടി. ഇ, യൂണിയൻ ചെയർമാൻ സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply