മിസ്റ്റർ ഇന്ത്യയിലും കഴിവ് തെളിയിച്ച് വയനാട്ടുകാരൻ

കൽപ്പറ്റ : കേരള ബോഡി ബിൽഡിംഗ് അസോസിയേഷൻ സംഘടിപ്പിച്ച മിസ്റ്റർ കേരള മത്സരത്തിൽ വയനാട് ജില്ലയ്ക്ക് വേണ്ടി കൽപ്പറ്റ ബോഡി ഷോപ്പ് ജിമ്മിലെ സൂരജ് ജഗദീഷ് ജൂനിയർ വിഭാഗത്തിൽ ചാമ്പ്യനായി. വയനാട്ടിൽ നിന്ന് ജൂനിയർ വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ വ്യക്തിയാണ് സൂരജ് . പ്ലസ് 75 വിഭാഗത്തിലാണ് ഈ അഭിമാനനേട്ടം കൈവരിച്ചത്. തുടർന്നു മധ്യപ്രദേശിൽ വച്ച് നടന്ന മിസ്റ്റർ ഇന്ത്യ മത്സരത്തിൽ കേരളത്തിനുവേണ്ടി ആദ്യ പത്തിൽ ഇടം നേടുകയും ചെയ്തു. കൽപ്പറ്റ ബോഡി ഷോപ്പ് ജിമ്മിലെ മുഖ്യ പരിശീലകൻ ഷറഫുദ്ദീന്റെ കീഴിലാണ് സൂരജ് പരിശീലനം നടത്തുന്നത്. ജഗദീഷ് സുജാത ദമ്പതികളുടെ മകനാണ് സൂരജ്.



Leave a Reply