May 6, 2024

നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

0
20230412 193709.jpg
തവിഞ്ഞാൽ :ഹരിതകേരളം പദ്ധതി ശുചിത്വ-മാലിന്യ സംസ്‌കരണ ക്യാമ്പയിനിന്റെ ഭാഗമായി തവിഞ്ഞാല്‍ ഗ്രാമപഞ്ചാത്തില്‍ ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. 60 മൈക്രോണില്‍ താഴെയുള്ള നിരോധിത പ്ലാസ്റ്റിക്ക് കവറുകളും ഒറ്റത്തവണ ഉപയോഗ വസ്തുക്കളും പരിശോധനയില്‍ പിടിച്ചെടുത്തു. നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കുവെച്ച പേരിയ ടൗണിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പതിനായിരം രൂപ വീതം പിഴ ചുമത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തു. പഞ്ചായത്ത് സെക്രട്ടറി എന്‍.എ ജയരാജന്‍, ജെ.എച്ച്.ഐ എം. മഞ്ജു, പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ പി. രാഹുല്‍ എന്നിവരടങ്ങിയ സക്വാഡാണ് പരിശോധന നടത്തിയത്. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ ടൗണുകളിലും പൊതു സ്ഥലങ്ങളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെയും 60 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകളും മറ്റു നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *