May 8, 2024

മറച്ചുവെക്കാൻ പാെലീസിൻെറ സഹായത്താേടെ എത്ര കൊലകൾ നടത്തിയാലും, അസ്ഥികൂടങ്ങൾ അലമാരയിൽ നിന്നും പുറത്ത് വരിക തന്നെ ചെയ്യും: സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ

0
Ei9elt530210.jpg
കൽപ്പറ്റ: പുൽവാമയിൽ സൈനികരെ കൂട്ടക്കൊലയ്ക്ക് വിട്ടുകൊടുത്തതിന് ശേഷം കൊല ചെയ്യപ്പെട്ട സൈനികരുടെ ഫോട്ടോ ഉപയോഗിച്ച് 2019 ൽ നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി.
മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ചുകൊണ്ട് അന്ന് കന്നി വോട്ടർമാരോട് മോദി ആവശ്യപ്പെട്ടത് നിങ്ങളുടെ ആദ്യ വോട്ട് പാകിസ്ഥാനിൽ വ്യോമാക്രമണം നടത്തിയ വീര ജവാന്മാർക്ക്, പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപെ
പ്പെട്ട ധീര രക്തസാക്ഷികൾക്ക് സമർപ്പിക്കാമോ എന്നൊക്കെയായിരുന്നു.
എയർക്രാഫ്റ്റുകൾ വിട്ടുനൽകണമെന്ന സെെന്യത്തിന്റെ ആവശ്യം നിരാകരിച്ച് 40 സൈനികരെ കൊലക്ക് കൊടുത്ത്, പാകിസ്ഥാനിലേക്ക് എയർ സ്ട്രൈക് നടത്തിച്ച്, ' സർക്കാരിന് തെറ്റുപറ്റിയതാണെന്ന് ചൂണ്ടിക്കാട്ടിയ ഗവർണറോട് ' മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് ' മുന്നറിയിപ്പ് നൽകിയ പ്രധാനമന്ത്രിയാണ് നരേന്ദ്രേ മാേദി. സംഭവം നടന്നുകഴിഞ്ഞിട്ടും ജിം കോർബറ്റ് നാഷണൽ പാർക്കിൽ ഉല്ലസിച്ചു നടക്കുകയായിരുന്നു ഈ ഭരണാധികാരി.
ഇന്നിപ്പോൾ സ്വന്തം പാർട്ടിയിൽപ്പെട്ടയാൾ തന്നെ സത്യം വിളിച്ചു പറഞ്ഞപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ വെടിവെച്ച് കൊല്ലിച്ച് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്.
ആർ.എസ്.എസ് ഫാസിസത്തെ ചെറുക്കാൻ പ്രതിപക്ഷ പാർട്ടികൾ ഐക്യെപ്പെടേണ്ട കാലമാണിതെന്ന് ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് പറഞ്ഞു. കൽപ്പറ്റ വർഗ്ഗീസ് ഭവനിൽ വച്ച് നടന്ന അടിയന്തിര രാഷ്ട്രീയ വിശകലന യാേഗം ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സംസ്ഥാന കമ്മിറ്റിയംഗം ബിജി ലാലിച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ടി. പ്രേമാനന്ദ്, പി.എം. ജോർജ്ജ്, എം.കെ.ഷിബു, കെ. നസീറുദ്ധീൻ, വിജയകുമാരൻ. പി,
 കെ.ജി. മനോഹരൻ, കെ.സി.മല്ലിക, ബാബു കുറ്റിക്കൈത, കെ.പ്രേംനാഥ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *