May 7, 2024

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഏപ്രില്‍ 20ന് പ്രവർത്തനം ആരംഭിക്കും

0
Img 20230416 131721.jpg
മാനന്തവാടി: ഏപ്രില്‍ 20 മുതല്‍ ശ്രദ്ധിച്ച് വാഹനമോടിച്ചില്ലെങ്കില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ നിങ്ങളുടെ മുഖം ഒപ്പിയെടുക്കും.വാഹനമോടിക്കുമ്പോഴുള്ള എല്ലാ നിയമലംഘനങ്ങളും മോട്ടോര്‍ വാഹനവകുപ്പ് പിടികൂടും. വയനാട് ജില്ലയില്‍ മാത്രം 25 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളാണ് സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ പനമരം, മീനങ്ങാടി എന്നിവിടങ്ങളില്‍ 2 പാര്‍ക്കിംങ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, അപകടമുണ്ടാക്കി വാഹനം നിര്‍ത്താതെ പോകല്‍ തുട ങ്ങിയ കുറ്റകൃത്യങ്ങള്‍ ഇവ കണ്ടുപിടിക്കും. ഇത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ എടുത്ത് ക്യാമറ കണ്‍ട്രോള്‍ റൂമിലേക്ക് അയക്കും.അവിടെ നിന്നും ഉടമകള്‍ക്ക് ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളപിഴ നോട്ടീസ് അയക്കും. ക്യാമറയുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായി ആദ്യഘട്ടത്തില്‍ ജില്ലയില്‍ 100 ഗതാഗതലംഘനങ്ങള്‍ കണ്ടെത്തുകയും കുറ്റക്കാര്‍ക്കെതിരെ നോട്ടീസ് ഉള്‍പ്പെടെ അയക്കുകയും ചെയ്തിട്ടുണ്ട്.ക്യാമറയുടെ കാര്യക്ഷമത ഉറപ്പ്വരുത്താന്‍ ജില്ലയില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെമ്പാടും 726 ക്യാമറകളാണ് ഇത്തരത്തില്‍ കെല്‍ട്രോണ്‍ സ്ഥാപിച്ചിട്ടുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *