May 6, 2024

കെ.ജെ. എൽദോ അനുസ്മരണം സംഘടിപ്പിച്ചു

0
Eiksiwo40743.jpg
മീനങ്ങാടി: കെ.ജെ. എൽദൊയെ അനുസ്മരിച്ചു. ഉണ്ണികൃഷ്ണൻ ചീരാൽ, പീറ്റർ പാറയിൽ, വി.എ. ബാലകൃഷ്ണൻ തുടങ്ങിയവർ സഹപ്രവർത്തകനായ എൽദൊയെ അനുസ്മരിച്ച് സംസാരിച്ചു. ഉണ്ണികൃഷ്ണൻ ചീരാൽ എൽദൊയുടെ ഛായ ചിത്രം അനാവരണം ചെയ്തു. എൽദൊയുടെ ഭാര്യ ഗ്രേസി എൽദൊ ചിത്രം ഏറ്റുവാങ്ങി. തുടർന്ന് “വർദ്ധിച്ച് വരുന്ന മനുഷ്യ-വന്യജീവി സംഘർഷവും പാരിസ്ഥിതിക തകർച്ചയും” എന്ന വിഷയത്തിൽ സെമിനാർ നടന്നു. വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും എന്നു വേണ്ട ഒരു ആഗോള പ്രശ്നം തന്നെയാണ്. നമ്മൾ വയനാട്ടിൽ ഗതാഗത പ്രശ്നപരിഹാരം മലതുരന്ന് പരിഹരിക്കാം എന്ന തരത്തിലുള്ള തീരുമാനങ്ങളല്ല വേണ്ടത് മറിച്ച് ശാസ്ത്രീയമായ രാഷ്ട്രീയ തീരുമാനങ്ങളാണ് വേണ്ടതെന്ന് ഗ്രീൻ റിപ്പോർട്ടർ ചീഫ് എഡിറ്റർ ഇ.പി. അനിൽ പറഞ്ഞു.  കെ.ജെ. എൽദൊ അനുസ്മരണത്തിന്റെ ഭാഗമായി ഇന്നലെ മീനങ്ങാടി ടാജ് റസിഡൻസിയിൽ വച്ച് നടന്ന സെ മിനാറിൽ വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുസ്മരണ സമിതി കൺവീനർ കെ.വി. പ്രകാശ് മോഡറേറ്ററായിരുന്നു. സമിതി ചെയർമാൻ ഷിബു എം.കെ നന്ദി പറഞ്ഞു. എൻ ബാദുഷ (വയനാട് പ്രകൃതി സംരക്ഷണ സമിതി) എം.സുരേന്ദ്രൻ (ഹരിതേ സേന), കെ.ബാബുരാജ് (കർഷക ഐക്യ വേദി), പി.എം. ജോർജ്ജ് (സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ) എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *