April 29, 2024

പിണറായി സർക്കാർ വർദ്ധിപ്പിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ നികുതി ഭീകരത ജനങ്ങൾ തിരസ്കരിക്കും: കെ.കെ.അഹമ്മദ്

0
Img 20230426 205332.jpg
മാനന്തവാടി: കെട്ടിട പെർമിറ്റ് ഫീസും, പുതുതായി നിർമിക്കുന്ന വീടുകളുടെ നികുതിയും, ഒരു ന്യായീകരണവുമില്ലാതെ വർദ്ധിപ്പിച്ച സംസ്ഥാന സർക്കാരിൻ്റെ ജന ദ്രോഹ നയങ്ങൾക്കെതിരെ ഇന്ന് സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും യു.ഡി.എഫ് മാർച്ചും,ധർണ്ണയും നടത്തുന്നതിൻ്റെ ഭാഗമായി മാനന്തവാടി നഗരസഭ കമ്മിറ്റി മാനന്തവാടി നഗരസഭ ഓഫീസിലേക്ക് മാർച്ചും,ധർണ്ണയും നടത്തി. ഒരു ന്യായികരണവുമില്ലാതെ പൊതുജനങ്ങളുടെ മേൽ ഒരു ഇടി തീ പോലെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നികുതി വർദ്ധിപ്പിച്ചിരിക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് യു.ഡി.എഫ് വയനാട് ജില്ലാ കൺവീനർ കെ.കെ.അഹമ്മദ് പറഞ്ഞു.
കെട്ടിട പെർമിറ്റ് ഫീസ് 30 രൂപയിൽ നിന്ന് 1000 മുതൽ 5000 രൂപ വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. 150 ച.മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 555 രൂപയിൽ നിന്ന് 11500 രൂപയുമായാണ് വർദ്ധിപ്പിച്ചത്. 250 ച.മീ.വീടാണ് നിർമിക്കുന്നതെങ്കിൽ പഞ്ചായത്തിൽ ഫീസ് 1750 രൂപയിൽ നിന്ന് 2600 രൂപയായും നഗരസഭകളിൽ 2250 രൂപയിൽ നിന്ന് 38500 രൂപയുമായാണ് വർദ്ധിപ്പിച്ചത്. നികുതിഭാരം കൊണ്ടും വിലക്കയറ്റം കൊണ്ടും ജനങ്ങൾ പൊറുതിമുട്ടുമ്പോൾ ഇത്തരമൊരു വർദ്ധനവ് സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തതും, ജനങ്ങൾ ഈ നികുതി വർദ്ധനവ് തിരസ്ക്കരിക്കുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. 
 പി.വി.എസ് മൂസ്സ അധ്യക്ഷത വഹിച്ചു. ഏ.കെ.ആൻ്റണി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പി.വി. ജോർജ്ജ്, പടയൻ മുഹമ്മദ്, സി. കുഞ്ഞബ്ദുള്ള, ജേക്കബ് സെബാസ്റ്റ്യൻ, സണ്ണി ചാലിൽ, അഡ്വ.റഷീദ് പടയൻ, പി.ഷംസുദ്ദീൻ, പി.എം.ബെന്നി, സാബു പൊന്നിയിൽ ലേഖ രാജീവൻ, അഡ്വ.സിന്ധു സെബാസ്റ്റ്യൻ, മാർ ഗരറ്റ് തോമസ്, അശോകൻ കൊയിലേരി, വി.യു.ജോയി, ലൈല സജി, സ്മിത ടീച്ചർ, എം.നാരായണൻ, ബി.ഡി.അരുൺ കുമാർ, ഷിബു.കെ.ജോർജ്ജ്, റ്റിജി ജോൺസൺ, എം.പി.ശശികുമാർ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *