May 5, 2024

ഐ എൻ ടി യു സി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിടിപിസി ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

0
Eiqtasq87382.jpg
കൽപ്പറ്റ : വയനാട് ജില്ലയിലേക്ക് കടന്നു വരുന്ന നിരവധി വിനോദ സഞ്ചാരികളെ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയും ആവശ്യമായ ടിക്കറ്റുകൾ നൽകാതെയും വിനോദ സഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ മുന്നോട്ട് പോകുന്ന ഡിടിപിസി അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് ഐ എൻ ടി യു സി യൂത്ത് വിങ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിടിപിസി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. 900ഏക്കറോളം വരുന്ന കുറുവ ദ്വീപ് പോലെയുള്ള സ്ഥലങ്ങളിൽ നാമമാത്രം സഞ്ചാരികൾക്കാണ് പ്രതിദിനം പ്രവേശന അനുമതി നൽകുന്നുള്ളൂ ,പാർക്കിങ് കേന്ദ്രങ്ങളിൽ ഫീസ് നൽകി ടിക്കറ്റ് കൗണ്ടറിൽ എത്തുന്ന സഞ്ചാരികൾ നിരാശയോടെ ആണ് മടങ്ങുന്നത് ഇങ്ങനെ വിനോദ സഞ്ചാരികൾക് ആവശ്യമായ ഒരു സൗകര്യങ്ങളും ഏർപ്പെടുത്താത്ത നടപടികൾ വെച്ച് പൊറുപ്പിക്കല്ലെന്നും ബന്ധപ്പെട്ട ഡി ടി പി സി അധികാരികൾ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ,ഇപ്പോൾ വയനാട് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നടപ്പിൽ വരുത്തിയ നിയന്ത്രണങ്ങൾ പരിപൂർണ്ണമായും എടുത്തു കളയണമെന്നും അല്ലാത്ത പക്ഷം ഐ എൻ ടി യു സി അതിശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ പി പി ആലി പറഞ്ഞു. ഐ യൂ ടി യു സി യൂത്ത് വിങ് ജില്ലാ പ്രസിഡന്റ്‌ താരിഖ് കടവൻ അധ്യക്ഷത വഹിച്ചു. ബി സുരേഷ് ബാബു, മോഹൻദാസ് കോട്ടക്കൊല്ലി, ഷാജി കോരൻകുന്നൻ, സി എ അരുൺദേവ്, ഹർഷൽ കോന്നാടൻ, സിജോ പൗലോസ്, രോഷ്‌മ രമേശ്‌, നോറിസ് മേപ്പാടി,മുത്തലിബ് പഞ്ചാര, ആർ രാമചന്ദ്രൻ, അജിത് പാക്കം സന്ധ്യ ലിഷു, സുഹൈൽ കമ്പളക്കാട്, മുഹമ്മദ്‌ ഫെബിൻ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *