പടിഞ്ഞാറത്തറ – കൽപ്പറ്റ സംസ്ഥാന പാതയുടെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണം ; വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കൺവെൻഷൻ
കൽപ്പറ്റ : ദീർഘകാലമായി ശോചനീയാവസ്ഥയിലായിരുന്ന കൽപ്പറ്റ – പടിഞ്ഞാറത്തറ റോഡ് ഭാഗികമായി പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുത്തെങ്കിലും പാർശ്വഭിത്തികളുടെയും ഓവുചാലുകളുടെയും നിർമ്മാണവും, അവസാന ഘട്ട ടാറിംഗ് വർക്കുകളും, റോഡിലെ സെന്‍റർ ലൈൻ, എഡ്ജ് ലൈൻ എന്നിവയും ആളുകൾക്ക് റോഡ് മുറിച്ച് കടക്കുന്നതിനുള്ള സീബ്രാ ലൈനുകളും സ്കൂൾ പരിസരങ്ങളിലുൾപ്പെടെ സ്ഥാപിക്കേണ്ട സൈൻ ബോർഡുകളും പൂർത്തീകരിക്കാത്തതിനാൽ അപകടങ്ങൾ പതിവായിരിക്കുകയാണ്. അപ്രതീകഷിതമായി ഉണ്ടാകുന്ന വലിയ മഴയിൽ റോഡ് വ്യക്തമായി കാണാൻ കഴിയാത്തതിനാൽ അപകടങ്ങൾ സ്ഥിരമായിരിക്കുകയാണ്. മാത്രമല്ല, ബസ് യാത്രക്കാർക്ക് മഴ നനയാതെ കാത്ത് നിൽക്കാൻ ബസ് വെയ്റ്റിംഗ് ഷെഡുകളും ഇല്ല. അതിനാല്‍, റോഡ് പണി ഉടൻ പൂർത്തിയാക്കണമെന്ന് വൈത്തിരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പോൾസൺ കൂവക്കൽ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Leave a Reply