May 9, 2024

സ്ത്രീ മുന്നേറ്റത്തിന് ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണം : മാർ ജോസ് പൊരുന്നേടം

0
20240304 183001

 

മാനന്തവാടി : കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ സാമൂഹ്യ സേവന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ കേരള സോഷ്യൽ സർവീസ് ഫോറം, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, കേരള സോഷ്യൽ സർവീസ് ഫോർഡിൻ്റെ വനിതാ വികസന പ്രവർത്തനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ദർശനം എന്നിവ സംയുക്തമായി വയനാട് സോഷ്യൽ സർവിസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ അന്താരാഷ്ട്ര വനിതാ ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിതാവ്. സ്ത്രീകൾ കാലത്തിനൊത്തു മാറണമെന്നും, സ്ത്രീയും ഓരോരുത്തർക്കും അവരുടെ കഴിവ് തിരിച്ചറിഞ്ഞു പ്രവർത്തിക്കണമെന്നും, ആധുനിക ലോകത്ത് ഏവരും പ്രയോജനപെടുത്തുന്ന നൂതന സാങ്കേതിക വിദ്യ ആയ നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തണമെന്നും മാർ ജോസ് പൊരുന്നേടം ഓർമ്മിപ്പിച്ചു. ദർശൻ പ്രസിഡണ്ട് റാണി ചാക്കോ അധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സർവീസ് ഫോറം സംസ്ഥാനത്ത് 32 രൂപകളിൽ ഏറ്റവും നല്ല സംരംഭകർക്കുവേണ്ടി ഏർപ്പെടുത്തിയ അവാർഡ് ബിഷപ്പ് മാർ ജോസ് പൊരുന്നേടം വിതരണം ചെയ്തു. കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ റെവ ഫാദർ ജേക്കബ് മാവുങ്കൽ മുഖ്യപ്രഭാഷണം നടത്തി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ ഫാദർ ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ് പി എ, കേരള ലേബർ മൂവ്മെൻ്റ് രൂപത പ്രസിഡണ്ട് സെബാസ്റ്റ്യൻ പാലംപറമ്പിൽ, ദർശൻ വൈസ് പ്രസിഡൻ്റ് ജെസ്സി റെജി, സെക്രട്ടറി പ്രമീള ജോർജ്, മാനന്തവാടി മുനിസിപ്പൽ കൗൺസിലർ ആലിസ് സർവീസ് ഫോറം, സംസാരിച്ചു. തുടർന്ന് നൂതന സംരംഭങ്ങളിലൂടെ സ്ത്രീശാക്തീകരണം എന്ന വിഷയത്തിൽ നടന്ന പരിശീലനത്തിന് അഡ്വക്കറ്റ് ഗ്ലോറി നേതൃത്വം നൽകി. തുടർന്ന് സ്ത്രീകളുടെ ആരോഗ്യം ക്ഷേമം സുരക്ഷ എന്ന വിഷയത്തിൽ നടന്ന പരിശീലനത്തിന് കുടുംബശ്രീ മിഷൻ കമ്മ്യൂണിറ്റി കൗൺസിലർ സിസിലി എൻ എൽ ക്ലാസ്സ് എടുത്തു. തുടർന്ന് വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാദർ ജേക്കബ് മാവുങ്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *