April 27, 2024

ചൂടല്ലേ; ഒരു കിലോ മുന്തിരി എടുക്കട്ടെ

0
Img 20240317 221044

മാനന്തവാടി: ചൂട് കൂടിയതോടെ കടകളിൽ സജീവമായിരിക്കുകയാണ് മുന്തിരി. പുളിയുള്ളതും പുളിയില്ലാത്തതും പച്ചയും ചുവപ്പും വയലറ്റും തുടങ്ങി നിരവധി രുചിയിലും നിറത്തിലും മുന്തിരി വിപണിയിൽ ലഭ്യമാണ്.

സീസൺ എത്തേണ്ടതിന്റെ താമസം, കുറഞ്ഞ വിലക്ക് ഇവ നമ്മൾക്ക് ലഭിക്കുകയും ചെയ്യും. രുചിയുടെ പിന്നാലെ മാത്രം ഓടുന്ന നമ്മൾ അതിന്റെ ഗുണമെൻമയെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ . ഇല്ല എന്നയിരിക്കും പലരുടെയും ഉത്തരം. എന്നാൽ അറിഞ്ഞു വെക്കുന്നത് നല്ലതാണ്.

മുന്തിരിയുടെ വളർച്ചാ ഘട്ടം മുതൽക്കെ നിരവധി കീടനാശിനികളും വള പ്രയോഗങ്ങളും നടത്തുന്നു. ഇത് മുന്തിരി നശിച്ച് പോകാതിരിക്കാനും വാട്ടം വരാതിരിക്കാനും വേണ്ടിയാണ്. അവ മനുഷ്യ ശരീരത്തിൽ എത്തിയാലാവട്ടെ നിരവധി രോഗങ്ങളും.

ഉയർന്ന ആന്റി ഓക്സിഡന്റ്, വിറ്റാമിൻ, ധാതുക്കൾ എന്നിവ അടങ്ങിയ പഴവർഗമാണ് മുന്തിരി. എന്നാൽ ഉയർന്ന അളവിൽ മുന്തിരി പതിവായി കഴിക്കുന്നത് ശരീര ഭാരം വർധിക്കാൻ ഇടയാകും. ഇതിന് കാരണം മിക്ക പഴങ്ങളെയും പോലെ മുന്തിരിയിലും നാരുകൾ അടങ്ങിയിരിക്കുന്നത് കൊണ്ടാണ്.

അധിക നാരുകൾ കഴിക്കുന്നത് മലബന്ധത്തിന് കാരണമാകുകയും, മുന്തിരിയിലെ സാലിസിലിക് ആസിഡ് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

കൂടാതെ മുന്തിരിയിലെ പ്രോട്ടീനായ ഗ്രേപ്പ് ലിപിഡ് ട്രാൻസ്ഫർ അപൂർവം വ്യക്തികളിൽ അലർജിക്ക് കാരണമാകുന്നുണ്ട്. വൃക്കരോഗവും പ്രമേഹവും ഉള്ള വ്യക്തികൾ മുന്തിരി ഉൾപ്പെടെയുള്ള ചില ഭക്ഷണങ്ങൾ പരിമിതപ്പെടുത്തണമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്ക്സ് ആൻഡ് ഡൈജസ്റ്റീവ് ആൻഡ് കിഡ്നി ഡിസീസസിന്റെ റിപ്പോർട്ട് പറയുന്നുണ്ട്.

എങ്കിലും ഈ ചൂടുകാലത്ത് മുന്തിരിയെ മാറ്റിനിർത്താൻ ആർക്കും സാധിക്കില്ല. അതുകൊണ്ട്, മുന്തിരി കഴിക്കുന്നതിന് മുൻപ് കുറഞ്ഞത് അര മണിക്കൂർ നേരമെങ്കിലും ഉപ്പ് വെള്ളത്തിൽ അത് മുക്കി വെക്കുകയും, അര മണിക്കൂർ പിന്നിട്ട ശേഷം മുന്തിരി നന്നായി കഴുകിയ കഴിക്കുക. എന്തുകൊണ്ടും രോഗം വന്നതിനു ശേഷം ചികിത്സ നൽകുന്നതിനേക്കാൾ എത്രയോ നല്ലതാണ് രോഗം വരാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *