May 3, 2024

കേരളം ലോക്‌സഭയില്‍: തിരഞ്ഞെടുപ്പ് ചരിത്ര പുസ്തകം പ്രകാശനം ചെയ്തു

0
Img 20240422 182010

കൽപ്പറ്റ: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച ‘കേരളം ലോക്‌സഭയില്‍ തെരഞ്ഞെടുപ്പ് ചരിത്രം 1952-2019’ പുസ്തകം പ്രകാശനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ, ചെലവ് നിരീക്ഷകന്‍ കൈലാസ് പി ഗെയ്ക് വാദ് എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. 1952 മുതൽ 2019 വരെയുള്ള ലോക്‌സഭ തിരഞ്ഞെടുപ്പ് ചരിത്രമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് അടിസ്ഥാന വിവരങ്ങള്‍, മാതൃകാ പെരുമാറ്റചട്ടം, ഹരിതചട്ടം മാര്‍ഗരേഖ, ദേശീയപാര്‍ട്ടികള്‍, സംസ്ഥാനങ്ങളിലെ സീറ്റുകള്‍, ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍, ലോക്‌സഭയിലെ കേരളം, തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രിമാര്‍, ദേശീയ പാര്‍ട്ടികളുടെ പ്രകടനം, 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍, എന്നിവയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കളക്ടറേറ്റിൽ നടന്ന പരിപാടിയിൽ എ.ഡി.എം കെ. ദേവകി, മാനന്തവാടി സബ് കളക്ടർ മിസാല്‍ സാഗര്‍ ഭരത്, മലപ്പുറം അസിസ്റ്റന്റ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാർ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *