May 4, 2024

ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ള യാത്രക്കാർ പ്ലാസ്റ്റിക് പാതയോരത്ത് വലിച്ചെറിയുന്നു: മൃഗങ്ങൾ അവ ഭക്ഷിക്കുന്നു ജീവന് ഭീഷണിയാകുന്നു

0
Img 20240423 163619

ഗൂഡല്ലൂർ: ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ള യാത്രക്കാർ പ്ലാസ്റ്റിക് പാതയോരത്ത് വലിച്ചെറിയുന്നു; മൃഗങ്ങൾ അവ ഭക്ഷിക്കുന്നു ജീവന് ഭീഷണിയാകുന്നു. മുതുമല കടുവ സങ്കേതത്തിലൂടെയുള്ള ഊട്ടി -ഗൂഡല്ലൂർ -മൈസൂർ ദേശീയപാതയിലെ തുറപ്പള്ളി മുതൽ അതിർത്തി പ്രദേശമായ കക്കനല്ലവരെയുള്ള പാതയോരങ്ങളിലാണ് ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ മൃഗങ്ങൾ ഭക്ഷിക്കുന്നതായി കാണുന്നത്.

പലസ്റ്റിക് പറതയോരങ്ങളിൽ അലശ്യമായി വലിച്ചെറിയുന്നതും, മൃഗങ്ങൾ അവ ഭക്ഷിക്കുന്നതും ചൂണ്ടിക്കാട്ടി കർശന നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് മൃഗസ്നേഹികൾ അധികൃതർക്ക് പരാതി കൊടുത്തു. നീലഗിരി മേഖലയിൽ പ്ലാസ്റ്റിക് കാരി ബാഗുകൾ ഉൾപ്പെടെയുള്ള പത്തൊൻപത് പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ചിട്ടുള്ളതാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാർ നിരോധനം ലംഘിക്കാൻ പാടില്ല. പ്ലാസ്റ്റിക് വസ്തുക്കൾ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്താൽ വൻ പിഴയായി അടക്കേണ്ടി വരുമെന്ന് വനം വകുപ്പ് പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *