May 3, 2024

പി.വി അൻവറിന്റെ പ്രസ്താവനയുടെ ലക്ഷ്യം മോദിയുടെ വർഗീയ പരാമർശം മറച്ചുവയ്ക്കാൻ; അൻവറിന്റെ പ്രസ്താവനയെ ആനി രാജ അനുകൂലിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം: എ.പി അനിൽകുമാർ എം.എൽ.എ

0
Img 20240423 173942

കൽപ്പറ്റ: പാലക്കാട് നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നിലമ്പൂർ എം.എൽ.എ പി.വി അൻവർ നടത്തിയ പ്രസ്താവനയുടെ ലക്ഷ്യം നരേന്ദ്രമോദിയുടെ വർഗീയ പരാമർശം മറച്ചുവെക്കാനാണെന്ന് എ.പി അനിൽകുമാർ എം.എൽ.എ കല്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നരേന്ദ്രമോദി രാജസ്ഥാനിൽ വെച്ച് നടത്തിയ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന കേരളത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

മോദിയുടെ പരാമർശം കേരളത്തിൽ വലിയ രീതിയിൽ ദോഷം ചെയ്യുമെന്ന് മനസിലാക്കിയ ബി.ജെ.പി പിണറായി വിജയൻ്റെ ഒത്താശയോട് കൂടി വിഷയം വഴിതിരിച്ചുവിടാൻ നടത്തിയ ശ്രമമാണ് അൻവറിന്റെ പ്രസ്താവന. അൻവർ പിണറായിയുടെ കൂലി എഴുത്തുകാരനാണെന്ന് നിരവധി തവണ തെളിയിച്ചിട്ടുള്ളതാണ്. എന്നാൽ ഇതിൻ്റെ ലക്ഷ്യം ബി.ജെ.പിയുടെ പ്രസ്താവന മറയ്ക്കുക എന്നതാണ്.

ഇതിൽ പിണറായി വിജയനും ബി.ജെ.പിയും തമ്മിൽ ഗൂഢാലോചന നടത്തിയിട്ടുണ്ട്. പി.വി അൻവറിന്റെ പ്രസ്താവനയെ അനുകൂലിക്കുന്നുണ്ടോയെന്ന് ആനി രാജ വ്യക്തമാക്കണം. അൻവറിനെ പിന്തുണച്ച പിണറായി വിജയൻ്റെ നിലപാട് അദ്ദേഹത്തിൻ്റെ വികൃത മനസിനെയാണ് സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുൽ ഗാന്ധിയെ പോലെ ഒരു നേതാവിനെ വ്യക്തിപരമായി ആക്രമിക്കുന്നത് ബി.ജെ.പിയെ സഹായിക്കാൻ വേണ്ടിയാണ്. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസ്താവന കേരളത്തിൽ ചർച്ചയാവുന്നതിൽ ഏറ്റവും കൂടുതൽ അസ്വസ്ഥരാവുന്നത് സി.പി.എമ്മാണ്.

കേരളത്തിൽ ബി.ജെ.പി പ്രതിസന്ധിയിലാകുമ്പോഴെല്ലാം പിണറായി വിജയൻ്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് നേതാക്കൾ അവരുടെ രക്ഷയ്ക്കെത്തുന്നതാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പി.വി അൻവറിൻ്റെ പരാമർശത്തിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയതായും എ.പി അനിൽകുമാർ എം.എൽ.എ പറഞ്ഞു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *