ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ വിവരം അറിയിക്കണം
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ അര്‍ഹതപ്പെട്ട ഭിന്നശേഷിക്കാരായ വോട്ടര്‍മാരെ പോളിംഗ് സ്റ്റേഷനില്‍ എത്തിക്കാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നു. ജില്ലയിലെ ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ വിവരങ്ങള്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാരെ അറിയിക്കണം. ഫോണ്‍ വൈത്തിരി 04936 255319, മാനന്തവാടി 04935242288, ബത്തേരി 04936 226399.
പശു വളര്‍ത്തല്‍ പരിശീലനം
സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജനുവരി 23, 24, 25 തീയതികളില്‍ കര്‍ഷകര്‍ക്കായി പശു വളര്‍ത്തല്‍ പരിശീലനം നല്കുന്നു. പങ്കെടുക്കുന്നവര്‍ മുന്‍ കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 7025856542.
Leave a Reply