May 1, 2024

ബഫർ സോൺ വിഷയത്തിൽ കർഷക ജനത ഒന്നിക്കണം ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ

0
Img 20221217 Wa00122.jpg

ബത്തേരി : ബഫർ സോൺ പ്രഖ്യാപനംകൊണ്ട് വയനാട്ടിലെ കർഷകർ ഏറെ ആശങ്കയിലാണ്. വയനാട് ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും ഈ പ്രഖ്യാപനത്തോടെ ബഫർസോണിന്റെ പരിധിയിൽ വന്നിരിക്കുകയാണ്. സാധാരണക്കാരും ആദിവാസികളുമായ കർഷകർക്ക് ഓൺലൈൻ സംവിധാനം പ്രയോജനപ്പെ ടുത്തി 23-12-2022 ന് മുമ്പ് പരാതികൾ കൊടുക്കുവാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ വിഷയം പഠിച്ച് സമയം ദീർഘിപ്പിക്കുന്നതിന് എം.പവേർഡ് കമ്മിറ്റി യ്ക്കും, സുപ്രീം കോടതിയ്ക്കും സർക്കാർ അപേക്ഷ നൽകേണ്ടതാണ്. കൃത്യമായ വിവരശേഖരണം നടത്തുന്നതിന് ജനപ്രതിനിധികൾ, കൃഷി, റവന്യൂ, വ്യവസായ, ഫോറസ്റ്റ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളും, കർഷക സംഘടനകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി പഞ്ചായത്ത് തലത്തിൽ വിദഗ്ദ്ധ സമിതി രൂപീകരിച്ച് കൃത്യമായ വിവരശേഖരണം നടത്തി ജനങ്ങളുടെ ആശങ്ക പരിഹരി ക്കണം. കക്ഷിരാഷ്ട്രീയ, വർണ്ണവർഗ്ഗ വ്യത്യാസമില്ലാതെ എല്ലാ സംഘടനകളും ഒന്നിച്ച് നിന്ന് ഈ അത്യാഹിതത്തെ നേരിടണം. 2023 ജനുവരി 31 വരെ സമയം ദീർഘിപ്പിച്ച്
നൽകണമെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *