May 14, 2024

കൂട്ട നടത്തവും പ്രമേഹ ദിനാചരണവും സംഘടിപ്പിച്ചു

0
Flag Off Miss Chaithra Teresa John I P S Mail 1
മാനന്തവാടി> ലോക പ്രമേഹ ദിനാചരണത്തിന്‍റെ  ജില്ലാതല പരിപാടി കല്‍പ്പറ്റയില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍  ഉമൈബ മൊയ്തിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി പി ആലി അധ്യക്ഷനായി.  ജില്ലാ കളക്ടര്‍ എസ് സുഹാസ് ഐ എ എസ്  മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി ജിതേഷ് ദിനാചരണ സന്ദേശം നല്‍കി. പരിപാടിയുടെ ഭാഗമായി കല്‍പ്പറ്റ പഴയ ആശുപത്രി പരിസരത്ത് നിന്നും ആരംഭിച്ച കൂട്ടനടത്തം കല്‍പ്പറ്റ എ എസ് പി ചൈത്ര തേരേസ ജോണ്‍ ഐ പി എസ് ഫ്‌ളാഗ് ഓഫ് ചെയ്തു.  തുടര്‍ന്ന് വയനാട് ഡി എം വി൦സ് മെഡിക്കല്‍കോളേജിന്‍റെ സഹകരണത്തോടെ പ്രമേഹ രോഗ നിര്‍ണ്ണയ ക്യാമ്പ്,  പ്രമേഹ രോഗത്താല്‍ ഉണ്ടാകുന്ന  അന്ധത നിര്‍ണ്ണയ ക്യാമ്പ് എന്നിവയു൦ സംഘടിപ്പിച്ചു. ഗവ  നഴ്‌സിംഗ് സ്‌കൂള്‍ പനമരം, ഫാത്തിമ മാതാ നഴ്‌സിംഗ് സ്‌കൂള്‍ കല്‍പ്പറ്റ, ഡബ്ലിയു എം ഒ  കോളേജ് മുട്ടില്‍, ജി വി എച്ച് എസ് എസ് മുണ്ടേരി, എസ് കെ എം ജെ  കല്‍പ്പറ്റ എന്നീ സ്ഥാപനങ്ങളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കേഴ്‌സ്, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷമാരായ കെ അജിത, എ പി ഹമീദ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ബി അഭിലാഷ്, ആര്‍ സി എച്ച് ഓഫീസര്‍ ഡോ ദിനീഷ്, കല്‍പ്പറ്റ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ അശ്വതി മാധവന്‍, ഡി എം വിംസ് സീനിയര്‍ മാനേജര്‍ ബിജുമാത്യൂ, ഡോ കെ സന്തോഷ്, ഡെപ്യൂട്ടി ഡി എം ഒ & നോഡല്‍ ഓഫീസര്‍ എന്‍ സി ഡി  കെ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *