June 16, 2025

ദരിദ്രരുടെ വിശപ്പടക്കാൻ പാഥേയം പദ്ധതിയുമായി എം.ജി .എം സ്കൂൾ

0
mgm-

By ന്യൂസ് വയനാട് ബ്യൂറോ




മാനന്തവാടി ∙ നഗരത്തിലെത്തുന്ന ഒരാൾ പോലും പണമില്ലാത്തതിന്റെ പേരിൽ
വിശന്ന വയറുമായി മടങ്ങരുതെന്ന ആഗ്രഹവുമായി പാഥേയം പദ്ധതിക്ക് തുടക്കമായി.
മാനന്തവാടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം പദ്ധതിയുടെ ഭാഗമായാണ്
വിശപ്പുരഹിത നഗരം എന്ന ആശയവുമായി പാഥേയം പദ്ധതി നടപ്പിലാക്കുന്നത്. ബസ്
സ്റ്റാൻഡിന് എതിർ വശത്തെ മാതാ ഹോട്ടലിലാണ് നിർധനർക്ക് സൗജന്യ ഉച്ചഭക്ഷണം
നൽകുക. വിദ്യാർഥികളുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം പദ്ധതികൾ
മാതൃകാപരമാണെന്ന് ഉദ്ഘാടനം നിർവഹിച്ച നഗരസഭാ അധ്യക്ഷൻ വി.ആർ. പ്രവീജ്
പറഞ്ഞു. ചടങ്ങിൽ എംജിഎം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. സഖറിയ വെളിയത്ത്
അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മാത്യു സഖറിയ, പിടിഎ പ്രസിഡന്റ്
പി.വി.എസ്. മൂസ, മാതാ ഹോട്ടൽ ഉടമ പി.ആർ. ഉണ്ണികൃഷ്ണൻ, കെ.എം. ഷിനോജ്, യു.
പവിത്രൻ, ടി. രാജൻ, അലി ബ്രാൻ, വി. അരുൺകുമാർ, എം.ജി. പ്രിൻസി, കെ.യു.
റഹ്മത്ത്, സാന്ദ്ര റോസ്, എം.സി. ട്രീസ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *