April 30, 2024

ആകര്‍ഷകമായ കലാസൃഷ്ടികളൊരുക്കി ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍

0
Orphanage2
കല്‍പ്പറ്റ:ഡബ്ലു.എം.ഓ വയനാട് ഹോസ്റ്റലുകളിലെ അന്തേവാസികളായ വിദ്യാര്‍ഥികളുടെ കരവിരുതിന്റെ ചാരുതയുമായി കുടുംബസംഗമത്തില്‍ സംഘടിപ്പിച്ച സ്‌ററാള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഫോട്ടോ ഫ്രെയിമുകള്‍, വിവിധതരം ആഭരണങ്ങള്‍, വള, തുടങ്ങിയവ ഏറെപ്പേരെ ആകര്‍ഷിക്കുന്നതായി. മുട്ടിലിലെ ഡബ്ലു.എം.ഓ ബധിര മൂക സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ സ്റ്റാള്‍ ഏവര്‍ക്കും പ്രചോദനം നല്‍കുന്നതായി. മൂന്നുമണിക്കൂര്‍ കൊണ്ട് കൈകൊണ്ട് തൈച്ച് ഉണ്ടാക്കിയ കുട്ടിക്കുപ്പായം, ബഡ്ഷീറ്റ്, ഫ്‌ളവര്‍ ബേസ്, മാല, ചിപ്പികൊണ്ടുള്ള ആഭരണങ്ങള്‍ എന്നിവ കരവിരുതിന്റെ പ്രതിഭാ പ്രകടനമായി. ജിദ്ദ ഹോസ്റ്റല്‍, ഉമര്‍ ഫറൂഖ് ഹോസ്റ്റല്‍, ഡഫ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് സ്റ്റാളുകള്‍ക്ക് നേതൃത്വം നല്‍കിയത്. സംസ്ഥാന തല കുടുംബ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *