April 28, 2024

ഇ@ഉത്സവ് അവധിക്കാല ക്യാമ്പ് സമാപിച്ചു. 1045 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.

0
31wd18
ഇ@ഉത്സവ്  അവധിക്കാല ക്യാമ്പ് സമാപിച്ചു. 
പനമരം: ജില്ലയിലെ 87 സര്‍ക്കാര്‍  എയിഡഡ് ഹൈസ്കൂളുകളിലുളള 1097 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' അംഗങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ ഇ@ഉത്സവ് ഏകദിന ക്യാമ്പ് സമാപിച്ചു. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ ആണ് ക്യാമ്പ് നടത്തിയത്. ജില്ലയില്‍ 38 കേന്ദ്രങ്ങളിലായി 76 പരിശീലകരുടെ നേതൃത്വത്തിലയിരുന്നു ക്യാമ്പ് ഡ്രാഗ് ആന്‍ഡ് ഡ്രോപ്  മാതൃകയില്‍ ആന്‍ഡ്രോയിഡ്  ആപ്പുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന ഓപ്പണ്‍സോഴ്സ്   സോഫ്റ്റ് വെയറായ ആപ്പ് ഇന്‍വെന്‍ൻറർ ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ക്ക്  പരിശീലനം നല്കിയത്. പ്രോഗ്രാം കോഡിംഗിന്റെ പ്രശ്‌നങ്ങളില്ലാതെ സോഫ്റ്റ്‌വെയറില്‍ ദൃശ്യമാകുന്ന കോഡ് ബ്ലോക്കുകള്‍ ക്രമീകരിച്ച് അനായാസേന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ രൂപവത്കരിക്കാന്‍ സാധിക്കും എന്നതാണ്്് ആപ് വെന്ററിന്റെ പ്രത്യേകത. അമേരിക്കയിലെ പ്രശസ്തമായ മസാച്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) ആണ് നിലവില്‍ ആപ് ഇന്‍വെന്ററിനുള്ള പിന്തുണ നല്‍കുന്നത്. ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ക്രിസ്തുമസ് ഗാനം കേള്‍പ്പിക്കുന്ന ക്രിസ്മസ് ആപ്, ടൈപ്പ് ചെയ്യുന്നത് അതുപോലെ കേള്‍പ്പിക്കുന്ന തരത്തിലുള്ള ആപുകള്‍, മൊബൈലില്‍ മീഡിയ ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ആപുകള്‍, കൈറ്റിന്റെ വിവിധ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുന്നതിന് സഹായിക്കുന്ന കൈറ്റ് സൈറ്റ്‌സ് ആപ്, മാജിക് പെയിന്റര്‍, ബോള്‍ ആന്റ് ബാസ്കറ്റ് ഗെയിം തുടങ്ങിയവയാണ് ആപ് ഇന്‍വെന്റര്‍ വഴി കുട്ടികള്‍ ഒന്നാം ഘട്ട പരിശിലനത്തില്‍ തയാറാക്കിയത്്. 
സ്കൂളുകളില്‍ നിലവിലുണ്ടായിരുന്ന ഐ.ടി ക്ലബിനെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് മാതൃകയില്‍ പരിഷ്കരിച്ച് അംഗങ്ങള്‍ക്ക് അഞ്ചു മേഖലകളില്‍ തുടര്‍ച്ചയായി പരിശീലനം നല്‍കി  പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ സംസ്ഥാന തലത്തില്‍ ഒരു ലക്ഷത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം 2017 ജനുവരിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ ഓണാവധിക്കാലത്ത് നടത്തിയ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കാണ് ഇപ്പോള്‍ ക്യാമ്പ് സംഘടിപ്പിച്ചത്. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തിയായിരുന്നു പരിശീലനം. വിവിധകേന്ദ്രങ്ങളിലായി 1045 വിദ്യാർത്ഥികൾ  ക്യാമ്പിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *