May 6, 2024

പൂപ്പൊലിയുടെ മാറ്റ് കൂട്ടി പൂന്തോട്ടത്തിലെ രാജകുമാരിയായി ഗ്ലാഡിയോലസ്

0
9a 1
 അമ്പലവയലിനെ മനോഹരിയാക്കി  ഗ്ലാഡിയോലസ് ഉദ്ധ്യാനം
 
അമ്പലവയല്‍: പൂപ്പൊലിയില്‍ സന്ദര്‍ശകരുടെ മനംകവര്‍ന്ന്  ഗ്ലാഡിയോലസ്   ഉദ്ധ്യാനം ശ്രദ്ദേയമാകുന്നു.. അരയേക്കറിനോടടുത്ത സ്ഥലത്താണ് വിവിധ തരം ഗ്ലാഡിയോലസ് വിരിഞ്ഞു നില്‍ക്കുന്നത്.. ഇതാദ്യമായാണ് ഇത്രയും വിപുലമായ രീതിയില്‍ ഗ്ലാഡിയോലസ് ഉദ്ധ്യാനം സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്. ഹോളണ്ട്, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളില്‍ മാത്രം  കൂടുതലായി  വിരിയുന്ന  ഗ്‌ളാഡിയോലസ് വയനാട്ടിലും നന്നായി പുഷ്പിക്കും എന്നതിന് തെളിവാണ് ഇവിടത്തെ ഉദ്യാനം .
      ഗ്‌ളാഡിയോലസ് നട്ട്  70 ദിവസം ആകുമ്പോഴേക്കും പൂവ് വിരിയുന്നതാണ്. വിരിഞ്ഞ പുഷ്പങ്ങള്‍ പരമാവധി മൂന്ന്  ആഴ്ച്ചവരെ കാഴ്ച്ചക്കാരുടെ മനം കവര്‍ന്ന്  നില്‍ക്കും. മറ്റ് പുഷ്പങ്ങളെക്കാള്‍ സംരക്ഷണം കൂടുതല്‍ വേണം ഇവക്ക്. പൂപ്പൊലി നഗരിയില്‍ പ്രവേശന കവാടത്തിനടുത്ത് ഡാലിയ ഉദ്യാനത്തോട് ചേര്‍ന്നാണ് ഗ്ലാഡിയോലസ് ഉദ്യാനം നിര്‍മ്മിച്ചിരിക്കുന്നത്.  വെസ്റ്റ് ബംഗാളില്‍ നിന്നുമാണ് ഗ്ലാഡിയോലസിന്റെ വിത്തുകള്‍ പൂപ്പൊലിയിലേക്ക് എത്തിച്ചത്. 
വെളള, പിങ്ക്, ചുവപ്പ്, മഞ്ഞ എന്നീ  നിറങ്ങള്‍ക്ക് പുറമേ ഇടകലര്‍ന്ന  നിറങ്ങളും ഗ്ലാഡിയോലസ് ഉദ്യാനത്തിന്റെ വർണ്ണ ഭംഗി വർദ്ധിപ്പിക്കുന്നു.. അലങ്കാരത്തിനായി ഉപയോഗിക്കുന്ന  പൂക്കളാണ് ഇവ. വിപണിയില്‍ നല്ല വില ലഭിക്കുമെന്നതിനാല്‍ കര്‍ഷകര്‍ക്ക് ഗ്ലാഡിയോലസ് കൃഷി ആദായകരമാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *