May 6, 2024
വ്യത്യസ്ത തരത്തിലുള്ള കുരുമുളക് പ്രദർശനവുമായി കാർഷിക ക്ഷേമ വകുപ്പ്
അമ്പലവയൽ: പൂപ്പൊലിയിൽ കർഷകർക്ക് പുത്തൻ അറിവുകളും വിവരങ്ങളുമായി കാർഷിക ക്ഷേമ വകുപ്പും കേരള കാർഷിക വികസന വകുപ്പും .കണ്ണൂർ കേന്ദ്രീകരിച്ചു പ്രവത്തിക്കുന്ന പന്നിയൂർ കാർഷിക ഗവേഷണത്തിൽ വികസിപ്പിച്ചെടുത്തുള്ള കുരുമുളകിന്റെ പ്രദർശന സ്റ്റാൾ ശ്രദ്ധേയമാകുന്നു. 7 വ്യത്യസ്ത തരത്തിലുള്ള കുരുമുളകാണ് ഉള്ളത്. വയനാടൻ കുരമുളകിനേക്കാൾ ആദായകരമാണ് പന്നിയൂർ കുരുമുളകുകൾ .വയനാടൻ കുരുമുളകുകൾക്ക് ഉയർന്ന പ്രതിരോധശേഷി ഔഷധ ഗുണവും ഉണ്ടെങ്കിലും അവ ഇടവിട്ട  വർഷങ്ങളിലാണ് കായ്ക്കുന്നത്. . ദ്രുത വാട്ടം പോലെയുള്ള രോഗങ്ങളും പന്നിയൂർ ഇനങ്ങൾക്ക് കുറവാണ്.    പന്നിയൂർ കുരുമുളക് എല്ലാ വർഷവും കായ്ക്കും. ഉയർന്ന ആദായവും നേടാനാകും എന്നതാണ് ഇതിന്റെ പ്രേത്യകത. വയനാട്ടിലെ ഭൂരിഭാഗം  കർഷകരും പന്നിയൂർ കുരുമുളകാണ് ഇപ്പോൾ കൂടുതലായി കൃഷി ചെയ്യുന്നത്. പന്നിയൂർ കുരുമുളക് കൂടാതെ വയനാട്ടിലെ പഴയകാല കുരുമുളകളായ കരിമുണ്ട, ഇരു മണിയൻ ,ഗിരിമുണ്ട തുടങ്ങിയവയും  പ്രദർശനത്തിൽ ഉൾപ്പെടുന്നു. കാർഷകരെ  പുതിയ തരത്തിലുള്ള കുരുമുളക് തൈകൾ പരിചയപ്പെടുത്തുകയാണ് ഈ പ്രദർശനത്തിന്റെ ലക്ഷ്യമെന്ന് സംഘടകർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *