May 6, 2024

വന്യമൃഗ പ്രതിരോധത്തിന് ചുരുങ്ങിയ ചിലവിൽ ഗവേഷണ ഉപകരണവുമായി വിനു പൂപ്പൊലിയിൽ: ഒരു തവണ ചിലവ് പത്ത് പൈസ

0
Dscn8260
.

  അമ്പലവയൽ :  രൂക്ഷമായ വന്യമൃഗശല്യം നേരിടുന്ന വയനാട്ടിൽ കർഷകർക്ക് ചുരുങ്ങിയ ചിലവിൽ പ്രതിരോധ ഉപകരണവുമായി കർഷകൻ .ചെതലയത്തെ കാൽക്കോരി മൂല എ.എ. വിനു ആണ് സ്വന്തമായി  നിർമ്മിച്ച ഉപകരണം കർഷകർക്ക് നൽകുന്നത്. പാട്ട കൃഷി നടത്തുന്ന വിനുവും  സുഹൃത്തുക്കളും ആനയെയും കുരങ്ങിനെയുമെല്ലാം അകറ്റാൻ പല പ്രയോഗങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. അതിന് ശേഷമാണ് വലിയ വെടിയൊച്ച കേൾപ്പിക്കാനായി സ്വന്തമായി ഒരു  ഉപകരണം നിർമ്മിക്കണം എന്ന ആശയം ഉയർന്നത്. അങ്ങനെയാണ് ഗവേഷണം ആരംഭിച്ചത്. ചുരുങ്ങിയ ചിലവിൽ എങ്ങനെ  പ്രതിരോധ സംവിധാനം ഏർപ്പെടുത്താം എന്നാണ് ആലോചിച്ചത്. 
      പി.വി.സി. പൈപ്പും പൈപ്പുകൾ തമ്മിൽ ഒട്ടിക്കാനുള്ള എൻഡ്, റെഡ്യൂസർ, എന്നിവയും ഗ്യാസ് ലൈറ്ററും മാത്രമാണ്  ഇതിനാവശ്യം. വെൽഡിംഗിന് ഉപയോഗിക്കുന്ന കാർബൈഡ് കഷ്ണം നനച്ച് പൈപ്പിനുള്ളിൽ  നിറച്ചാൽ  പൈപ്പിനുള്ളിൽ വാതകം നിറഞ്ഞു  കഴിഞ്ഞാൽ വെടി പൊട്ടിക്കാം . ഒരു കിലോ കാർബൈഡിന് എൻപത് രൂപ മാത്രമാണ് വില. അതിനാൽ തന്നെ ഒരു തവണ വെടി പൊട്ടിക്കാൻ പത്ത്  പൈസയിൽ താഴെ മാത്രമാണ് ചിലവ്. 
പൂപ്പൊലിയിൽ എത്തുന്ന കർഷകർക്ക് ഈ ഉപകരണം വിനുവും കൂട്ടുകാരും ചേർന്ന് പരിചയ പ്പെടുത്തുന്നുണ്ട്. 800   രൂപക്കാണ്  കർഷക മിത്ര എന്ന് പേരിട്ടിരിക്കുന്ന  ഉപകരണം വിൽക്കുന്നത്. വനം വകുപ്പും കൃഷി വകുപ്പും വിനുവിന്റെ കണ്ടു പിടുത്തത്തെ അംഗീകരിച്ചിട്ടുണ്ടങ്കിലും  സാമ്പത്തീക സഹായമൊന്നും നൽകിയിട്ടില്ല. 
പരീക്ഷണം നടത്തി പലതവണ പരാജയ പ്പെട്ടും പരിക്ക് പറ്റിയുമാണ് രണ്ട് വർഷം മുമ്പിൽ വിജയം കണ്ടത്. കൊച്ചു കുട്ടികൾക്ക് പോലും ഉപയോഗി ക്കാവുന്ന പരിസ്ഥിതി സൗഹൃദ ഉപകരണമാണി തെന്ന് വിനു പറഞ്ഞു. ഫോൺ:  9847295919,9605095004
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *