May 4, 2024

സെക്യൂരിറ്റി ജീവനക്കാരുടെ മിനിമം വേതനം 18000- രൂപയാക്കുക, ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുക – സെക്യൂരിറ്റിഎംപ്ലോയീസ് യൂണിയന്‍ സി ഐ റ്റി യു

0
01 23
കല്‍പ്പറ്റ: കേരളത്തിലെ അസംഘടിതമേഖലയില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് മിനിമം വേതനം 18000- രൂപയായി വര്‍ദ്ധിപ്പിച്ച് നല്‍ കുക, ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുക, എല്ലാജീവനക്കാര്‍ക്കും ഇ എസ് ഐ, പിഎഫ്, ബോണസ് ആനുകൂല്യങ്ങള്‍ അനുവദിക്കുക, ജോലിസമയം 8 മണിക്കൂറാക്കി നിജപ്പെടുത്തുക, ഗ്രാറ്റി വിറ്റിയും ജോലി സ്ഥിരതയും ജോലിസുരക്ഷയും ഉറപ്പ് വരുത്തുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം നല്‍കാത്ത ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധന നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുക കേരളത്തിലെ മുഴുവന്‍ എ ടി എം-കളിലും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വയനാട് ജില്ലാ സെക്യൂരിറ്റി എംപ്ലോയീസ് യൂണിയന്‍ സിഐറ്റിയു ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ ജില്ലാ ട്രഷറര്‍ പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ മെമ്പര്‍ മാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം സി.കെ.ശശീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.പി.സി.ഗംഗാധരന്‍ അധ്യക്ഷനായിരുന്നു. എം. മധു, കെ.സുഗതന്‍, കെ.വാസുദേവന്‍, പി.കെ.അബു, എം.സി.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.കെ.ടി.ബാലകൃഷ്ണന്‍ സ്വാഗതവും കെ.രാജപ്പന്‍ നന്ദിയും പറഞ്ഞു. യൂണിയന്‍ പുതിയ ഭാരവാഹികളായി പി.സി.ഗംഗാധരന്‍ (പ്രസി.), എം.സി.സുകുമാരന്‍ (വൈ. പ്രസി.) കെ.ടി.ബാലകൃഷ്ണന്‍ (സെക്രട്ടറി), കെ.രാജപ്പന്‍ (ജോ. സെക്രട്ടറി), എം.കെ.പ്രകാശന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *