May 5, 2024

വിജയജ്വാല :ഐ.ടി.പരിശീലനം തുടങ്ങി.

0
.
 വയനാട് ജില്ലാ പഞ്ചായത്തിലെ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടാംതരത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഐ.ടി പരിശീലനം തുടങ്ങി.  ഡിജിറ്റല്‍ പെയിന്റിംഗ്, പ്രോഗ്രാമിംഗ്, മലയാളം ടൈപ്പിംഗ്, മൊബൈല്‍ ആപ്പ് നിര്‍മാണം. എന്നിവയിലാണ് പരിശീലനം.ഓരോ വിദ്യാലയത്തില്‍നിന്നും എട്ടാംതരത്തില്‍ പഠിക്കുന്ന 2 കുട്ടികളാണ് പങ്കെടുക്കുന്നത്. മാര്‍ച്ച്  15  വരെ കൈറ്റ് ജില്ലാ ഓഫീസിലെ ഐ.ടി. ലാബിലാണ് ശില്പശാല നടക്കുന്നത്.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു. സി.എം.എസ്.എച്ച്.എസ്.എസ് അരപ്പറ്റയിലെ പി. ഫര്‍സീന, ചേനാട് സ്‌കൂളിലെ പി.വി കൈലാസ് നാഥ് എന്നിവര്‍ സംസാരിച്ചു.
ബസ് പെര്‍മിറ്റ്: രേഖകള്‍ ഹാജരാക്കണം
…………………………….
 ബസ്സുകളുടെ പെര്‍മിറ്റും ടൈംഷീറ്റും ഡിജിറ്റലൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്വകാര്യബസ്സുകളുടെ പെര്‍മിറ്റിന്റെയും ടൈംഷീറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ മൂന്ന് പകര്‍പ്പുകളും ഒറിജിനലും സഹിതം മൂന്ന് ദിവസത്തിനകം ആര്‍.ടി.ഓഫീസില്‍ ഹാജരാക്കണമെന്ന് ആര്‍.ടി.ഒ. അറിയിച്ചു.
അവധിദിവസങ്ങളില്‍ കെട്ടിടനികുതി സ്വീകരിക്കും
 നികുതി അടക്കാത്തവര്‍ക്കും കുടിശ്ശിക വരുത്തിയവര്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കെട്ടിടനികുതിയിന്‍മേല്‍ പിഴപലിശ ഒഴിവാക്കിയതായും അവധി ദിവസങ്ങളില്‍ നികുതി സ്വീകരിക്കുന്നതിനുവേണ്ടി  ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുമെന്നും അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കെട്ടിട നികുതി കുടിശ്ശിക വരുത്തുന്നവര്‍ക്കെതിരെ റവന്യൂ റിക്കവറി അടക്കമുള്ള നിയമനടപടികള്‍  ആരംഭിച്ചതായും സെക്രട്ടറി അറിയിച്ചു.
സ്‌പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി
………………………………………………………………..
 ഹോമിയോപ്പതി വകുപ്പും സുല്‍ത്താന്‍ ബത്തേരി നഗരസഭയും ചേര്‍ന്ന് സ്‌പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കരുവള്ളിക്കുന്ന് പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന ക്യമ്പില്‍  സൗജന്യ രക്ത പരിശോധനയും യോഗ പരിശീലനവും ബി.എം. ഐ (ബി.എം.ഐ.) ചെക്കിംഗും നടത്തി. നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.കെ. സഹദേവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ഡിവിഷന്‍ കൗണ്‍സിലര്‍  സോബിന്‍ വര്‍ഗ്ഗീസ്  അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. സോമന്‍ പദ്ധതി വിശദീകരണവും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ബാബു അബ്ദുറഹിമാന്‍ മുഖ്യപ്രഭാഷണവും നടത്തി. ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍  വത്സ ജോസ്. ഡോ.ജി.ആര്‍. സീന, ഡോ.ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു. ഡോ.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ യോഗപരിശിലനവും ഡോ.മദന്‍ മോഹന്‍, ഡോ. കെ.ജി.രഞ്ജിത്, ഡോ. ജെറാള്‍ഡ്, ഡോ. രഞ്ജിത് ചന്ദ്ര., ഡോ. അല്‍സ, ഡോ.മഞ്ജു മെറ്റില്‍ഡ എന്നിവര്‍ സ്‌പെഷ്യാലിറ്റി ചികിത്സയും നല്‍കി. ഹോമിയോപ്പതി വകുപ്പിലെ ജീവനക്കാരായ ജയശ്രീ, രമേശന്‍, ഷേര്‍ളി, സബിത, അക്ഷയ്, ശ്രുതി, സിയ, ശര്‍മിള, മനോജ്, ബിജു എന്നിവര്‍ പങ്കെടുത്തു.
ക്വട്ടേഷന്‍ ക്ഷണിച്ചു
………………………………………
 സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ലാബ് ഉപകരണങ്ങള്‍, റീഏജന്റുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന്    അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ മാര്‍ച്ച് 21ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഉച്ചയ്ക്ക് 2ന് തുറക്കും.
ജില്ലാ സ്‌പോര്‍ട്‌സ് മീറ്റ് നടത്തി
…………………………………………………..
 നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല ഇന്റര്‍ യൂത്ത് ക്ലബ് സ്‌പോര്‍ട്‌സ് മീറ്റ് പനമരത്ത് നടത്തി.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് ഉദ്ഘാടനം ചെയ്തു.  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജുല്‍നാ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.  പനമരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സാബു, പനമരം ഹയര്‍ സെക്കന്ററി കായികാധ്യാപകന്‍ നവാസ്, ജസ്മിന, ഫവാസ്, റമിസ്, ഇയാസ് എന്നിവര്‍ സംസാരിച്ചു. കായിക മീറ്റില്‍ ജില്ലയിലെ വിവിധ കായിക താരങ്ങളും വിവിധ യൂത്ത് ക്ലബുകളും പങ്കെടുത്തു.  അത്‌ലറ്റിക് മത്സരങ്ങളില്‍ അഞ്ചാംമൈല്‍ യങ് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സും ബാഡ്മിന്റണില്‍ കാസ്‌പോ കരിമ്പുമ്മലും വോളിബോളില്‍ സ്വതന്ത്ര പോത്തുകെട്ടിയും ഫുട്‌ബോളില്‍ ടി.എസ്.എ. വയനാടും ചാമ്പ്യന്‍മാരായി.  വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും മെഡലും നല്‍കി. 
ലാബ് ടെക്‌നീഷ്യന്‍ നിയമനം
…………………………………………..
 ജില്ലാ ടി.ബി. സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു.  ഒരു വര്‍ഷത്തേക്കുള്ള നിയമനത്തിന് 12000 രൂപയാണ് പ്രതിമാസ ശമ്പളം.  ഗവ.അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിയില്‍ ഡിപ്ലോമ/ഡിഗ്രി പാസായ ഉദേ്യാഗാര്‍ത്ഥികള്‍ മാര്‍ച്ച് 16ന് രാവിലെ 11.30ന് മാനന്തവാടി ഐ.എം.എ. ഹാളില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.
ഓട്ടോ-ടാക്‌സി വായ്പ: അപേക്ഷ ക്ഷണിച്ചു
……………………………………….
 സംസ്ഥാന പട്ടികജാതി വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ തൊഴില്‍രഹിതരായ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും ഓട്ടോ ടാക്‌സി വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. 3.70 ലക്ഷം രൂപയാണ് വായ്പ തുക. 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  കുടുംബ വാര്‍ഷിക വരുമാനം ഗ്രാമ പ്രദേശങ്ങളില്‍ 98000 രൂപയിലും നഗര പ്രദേശങ്ങളില്‍ 1,20,000 രൂപയിലും കവിയരുത്.  അപേക്ഷകര്‍ക്ക് ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. ആറ് ശതമാനം പലിശയില്‍ അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കണം.  വായ്പയ്ക്ക് ഈടായി കോര്‍പ്പറേഷന്‍ നിബന്ധനകള്‍ക്ക് വിധേയമായി ആവശ്യമായ ഉദേ്യാഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. ഫോണ്‍ 04936 202869
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *