May 1, 2026

കാട്ടുകൊമ്പനെ മയക്ക് വെടിവെച്ച് റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ വിട്ടു

0
IMG-20180313-WA0225
By ന്യൂസ് വയനാട് ബ്യൂറോ
സെയ്തലവി പൂക്കളത്തിൽ

ബത്തേരി:ജനങ്ങളുടെ  പേടിസ്വപ്നമായിരുന്ന   കാട്ടുകൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ വിട്ടു –  ഒരു മാസം  മുമ്പ് വനം വകുപ്പ് – വാച്ചറെ കുത്തിക്കൊലപ്പെടുത്തി വടക്കനാട് പ്രദേശത്തെ ജനങ്ങളുടെ ഉറക്കം കെടുത്തിക്കൊണ്ടിരുന്ന കൊമ്പനെ ഇന്നലെ വനം വകുപ്പ് മയക്ക് വെടിവെച്ച് പിടികൂടി റേഡിയോ ,കോളർ ഘടിപ്പിച്ച ശേഷം  വനത്തിലേക്ക് വിട്ടയച്ചു.മുത്തങ്ങ റേഞ്ചിലെ വടക്കനാട് – 50- ഏക്കറിൽ ഇന്നലെ രാവിലെ തന്നെ കാണപ്പെട്ട കൊമ്പനെ വൈൽഡ് ലൈഫ് വാർഡൻ – എൻ – പി – ജയന്റെയും അസി: വൈൽഡ്‌ലൈഫ് വാർഡൻമാരുടെയു നേതൃത്വത്തിൽ വെറ്ററിനറി ഡോക്ടർമാരായ അരുൺ സക്കറിയ ,.എ .അരുൺ,.മിഥിൻ മാധവ് എന്നീ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് മയക്കുവെടി വെച്ചത് .രാവിലെ 8 മണിക്കാണ് ആദ്യ വെടിവെച്ചത് .ഒരു മണിക്കൂർ കഴിഞ്ഞിട്ടും ആനയ്ക്ക് മയക്കം വരാത്തതിനെ തുടർന്ന് 9: ന് രണ്ടാമത്തെ മയക്ക് വെടി നൽകിയതോടെടെയാണ് കാട്ടു കൊമ്പന്  നേരിയ മയക്കം തുടങ്ങിയത് .മുത്തങ്ങ ആന പന്തിയിലെ താപ്പാനകളായ കുഞ്ചു – പ്രമുഖ എന്നിവരുടെ സഹായത്തോടെ കാലിന് വടം കെട്ടി കൊമ്പനെ ഉയർത്തികഴുത്തിൽ റേഡിയോ കോളർ പിടിപ്പിച്ചു.ഉച്ചയ്ക്ക് 12 മണിയോടെ മയക്കം മാറാൻ ഇഞ്ചക്ഷൻ നൽകി. വെള്ളം ഒഴിച്ച് തണുപ്പിച്ച ശേഷം കാലിലെ വടം അഴിച്ച് മാറ്റി കാട്ടിലേക്ക് വിടുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *