May 8, 2024

ആറാട്ടുമഹോത്സവത്തിന് തുടക്കമായി :വള്ളിയൂർക്കാവിൽ ഇനി പതിനാല് രാവും പകലും ഉത്സവമേളം

0
Dsc 0923
വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം ജില്ലാ ഭരണകൂടത്തിന്റെ മുഴുവൻ പിൻതുണയുമെന്ന് ജില്ലാ കലക്ടർ എസ്.സുഹാസ്. മഹോത്സവത്തിന്റെ ഭാഗമായുള്ള ഉത്സവാഘോഷ കമ്മറ്റി ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഘോഷ കമ്മറ്റി പ്രസിഡന്റ് അഡ്വ: ശ്രീകാന്ത് പട്ടയൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി മനോജ് പട്ടേട്ട്, ട്രസ്റ്റി ഏച്ചോം ഗോപി ,ചെറുവയൽ രാമൻ, മൂപ്പൻ രാഘവൻ, സന്തോഷ് ജി നായർ, ശ്രീവത്സൻ, പ്രശാന്ത് നമ്പൂതിരി ,എക്സികുട്ടീവ് ഓഫീസർ കെ.വി.നാരായണൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.
.വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന് തുടക്കമായി ഇനി പതിനാല് ദിനരാത്രങ്ങൾ വള്ളിയൂരമ്മയുടെ അനുഗ്രഹത്തിനായി വയനാടൻ ജനത വള്ളിയൂർക്കാവിലെത്തും.ഒന്നാം ദിനമായ ഇന്ന് രാവിലെ തന്നെ ആയിരങ്ങൾ ക്ഷേത്രസന്നിധിയിലെത്തി. ജില്ലാ കലക്ടർ എസ്.സുഹാസും ദേവിയുടെ അനുഗ്രഹം തേടി കാവിലെത്തി
മാർച്ച് 15 മുതൽ 28 വരെയാണ് മാനന്തവാടി.വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം മഹോത്സവത്തിന്റെ ഭാഗമായി മേലെക്കാവിൽ ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട കലാപരിപാടികളും താഴെ കാവിൽ വിവിധങ്ങളായ കലാപരിപാടികളും നടക്കും.15 ന് രാവിലെ മേലെ കാവിൽ പി.എസ്.വി.നാട്യസംഘത്തിന്റെ കഥകളി അരങ്ങേറി. 21നാണ് കൊടിയേറ്റം 25 ന് വൈക്കിട്ടോടെ ഒപ്പന വരവ് നടക്കും .തുടർന്ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.28 ന് താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള അടിയറ എഴുന്നള്ളത്തുകളും ക്ഷേത്രസന്നിധിയിലെത്തി ചേരും . 29 ന് പുലർച്ചെ  നടക്കുന്ന കോലം കൊറയോടെ ഉത്സവം സമാപിക്കും. ഉത്സവം ആരംഭിച്ചതോടെ ഇനിയുള്ള 13 ദിനരാത്രങ്ങൾ വയനാടൻ ജനതയുടെ  സഞ്ചാരം  വള്ളിയൂർക്കാവിലേക്കായിരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *