May 8, 2024

യു ഡി എഫ് നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത നടപടി പ്രതിഷേധാര്‍ഹം: കോണ്‍ഗ്രസ്

0
കല്‍പ്പറ്റ: കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ കെ രാജേന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാലി റാട്ടക്കൊല്ലി, യൂത്ത്‌ലീഗ് നേതാവ് പി പി ഷൈജല്‍ എന്നിവരുടെ പേരില്‍ കല്‍പ്പറ്റ പൊലീസ് കള്ളക്കേസെടുത്തത് പ്രതിഷേധാര്‍ഹമാണെന്ന് കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി. 
കല്‍പ്പറ്റ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജനതാദള്‍ നിയോജമണ്ഡലം പ്രസിഡന്റ് ഡി രാജന്‍, 28ന് രാത്രി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ കൊല്ലുമെന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയകയും ചെയ്തിരുന്നു. ഇദ്ദേഹത്തിനെതിരെ കല്‍പ്പറ്റ ഡി വൈ എസ് പിക്ക് 29ന് രാവിലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അറിയിച്ചുകൊണ്ട് സാലി റാട്ടക്കൊല്ലി ഫോണ്‍ വിളിച്ച ശബ്ദരേഖ അടക്കം പൊലീസിന് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആ പരാതിയുടെ വസ്തുതകള്‍ അന്വേഷിക്കുക പോലും ചെയ്യാതെ ജെ ഡി യു കൗണ്‍സിലര്‍ ബിന്ദുജോസിന്റെ വീട്ടില്‍ പോയി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു എന്ന കള്ളപ്പരാതി എഴുതിവാങ്ങിക്കൊണ്ട് യു ഡി എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കുകയാണുണ്ടായത്. 
ഡി രാജനെ രക്ഷിക്കുന്നതിന് വേണ്ടി കള്ളക്കേസെടുത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടും യഥാര്‍ത്ഥ കുറ്റവാളിയായ #ി രാജനെതിരെ അന്വേഷണം നടത്തുന്നതിലുള്ള അമാനന്തത്തില്‍ പ്രതിഷേധിച്ചുകൊണ്ട് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നേതൃത്വം നല്‍കുമെന്നും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് യു ഡി എഫ് നേതാക്കളെ പ്രവര്‍ത്തനരംഗത്ത് നിന്ന് മാറ്റി നിര്‍ത്താമെന്നത് വ്യാമോഹം മാത്രമാണെന്ന് യോഗം കുറ്റപ്പെടുത്തി. 
കെ പി സി സി അംഗവും, ബ്ലോക്ക് പ്രസിഡന്റുമായ പി പി ആലി അധ്യക്ഷനായിരുന്നു. പി കെ കുഞ്ഞിമൊയ്തീന്‍, സി ജയപ്രസാദ്, വിജയമ്മ ടീച്ചര്‍, വിനു തോമസ്, പി കെ അനില്‍കുമാര്‍, സുരേഷ്ബാബു, ഉണ്ണികൃഷ്ണന്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, എം ഒ ദേവസ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *