May 7, 2024

നിഷ് ക്യാമ്പസില്‍ ഓണ്‍ലൈന്‍ ബോധവല്‍കരണ സെമിനാര്‍

0
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്ങ് (നിഷ്) സാമൂഹ്യനീതി  ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ ' ക്ലബ്ഫൂട്ട്‌ വൈകല്യത്തെ എങ്ങനെ നേരിടാം' എന്ന വിഷയത്തില്‍ ഏപ്രില്‍ 21 ന് രാവിലെ 10.30 മുതല്‍ നിഷ് ക്യാമ്പസില്‍ ഓണ്‍ലൈന്‍ ബോധവല്‍കരണ പരിപാടി നടത്തും. ക്യൂവര്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ജി.സന്തോഷ് ജോര്‍ജ്ജ് നിഷിലെ ന്യൂറോ ഡെവലപ്‌മെന്റല്‍ സയന്‍സ്
മേധാവി ഡോ. സുജ കുന്നത്തും ഓഡിയോളജിസ്റ്റ് ആന്റ് സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് ലക്ഷ്മി എസ്. മോഹനനും നേതൃത്വം നല്‍കും. തല്‍സമയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ജില്ലാ ശിശുസംരക്ഷണ ഓഫീസുകളിലും സെമിനാര്‍ പ്രദര്‍ശിപ്പിക്കും.
സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് വിദഗ്ധരുമായി ഓണ്‍ലൈനില്‍ സംശയനിവാരണം നടത്താം. താല്‍പ്പര്യമുള്ളവര്‍ ജില്ലാ ശിശുസംര ക്ഷണ ഓഫീസുമായി ബന്ധപ്പെടണം.
ഫോണ്‍: 04936 246098
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *