May 4, 2024

തുടര്‍ച്ചയായ വെെദ്യുതി തടസ്സം : മുസ്ലിം ലീഗ് പ്രതിഷേധ മാര്‍ച്ച് നടത്തി.

0
Img 20180521 Wa0026
 : സുല്‍ത്താന്‍ ബത്തേരി കെഎസ്ഇബി യുടെ പരിധിയിൽ വരുന്ന വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ നാലുമാസക്കാലമായി തുടരുന്ന വെെദ്യുതി പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സുല്‍ത്താന്‍ ബത്തേരി കോട്ടക്കുന്നിലെ കെഎസ്ഇബി ഓഫീസിലേക്ക്  പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. നിലവിൽ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചാല്‍ ഫോണെടുക്കാത്ത അവസ്ഥയും ഫോൺ ദീര്‍ഘനേരം ഫോൺ ബിസിയാക്കി വെക്കല്‍, ഫോൺ എടുത്താല്‍ തന്നെ ദേഷ്യത്തോടെയുള്ള പ്രതികരണം ഇങ്ങനെ കുത്തഴിഞ്ഞ അവസ്ഥയിലാണ് ഒാഫീസ്. യാതൊരു മാനദണ്ഡവുമില്ലാതെ വെെദ്യുതി കട്ട്കാരണം ബത്തേരിയിലെ വ്യാപാരമേഖല വളരെയധികം പ്രതിസന്ധിയിലാണ് ജ്യൂസ് പാര്‍ലറുകളും, ഫ്രിസര്‍ സംവിധാനം ഉപയോഗിക്കുന്നവരും, ഇന്‍ഡസ്ട്രിയല്‍ തൊഴിലാളികളും കഷ്ടത അനുഭവിക്കുകയാണ്. നോമ്പ് കാലമായതിനാല്‍ ഇതിനെക്കാളും പ്രതിസന്ധിയിലാണ് വീടുകളിലെ അവസ്ഥ. ഈ ഒരവസരത്തിലാണ് മുസ്ലിം ലീഗ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രതിഷേധ മാര്‍ച്ചിന് ശേഷം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് ഓലച്ചൂട്ട് വിതരണം ചെയ്തു. സുല്‍ത്താന്‍ ബത്തേരിയിലെ കെഎസ്ഇബി ഓഫീസിൽ ഇന്നലെ രാവിലെ 11 മണി കഴിഞ്ഞിട്ടും  നിരവധി കസേരകള്‍ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയായിരുന്നു. പ്രതിഷേധ യോഗം മുസ്ലിം ലീഗ് ജില്ലാ വെെസ് പ്രസിഡന്റ് ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.എ ഹസെെനാര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്  പി.പി അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ നൂറുദ്ദീൻ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി.കെ ഹാരിഫ്, ഷബീര്‍ അഹമ്മദ്, അബ്ദുള്ള മാടക്കര തുടങ്ങിയവർ സംസാരിച്ചു.  വി ഉമ്മര്‍ ഹാജി, കെ. അഹമ്മദ് കുട്ടി, കണക്കയില്‍ മുഹമ്മദ്, എം.എ അയ്യൂബ്, ആരിഫ് തണലോട്ട്, അഷ്കര്‍ ബത്തേരി, ഇബ്രാഹിം തെെത്തൊടി, അസീസ്‌ വേങ്ങൂര്‍, വിെം അബൂബക്കർ, ടി അവറാന്‍, പി മൊയ്തീന്‍, സി അസെെനാര്‍, ഹെെറുദ്ദീന്‍, മുസ്ഥഫ സികെ, ശഹബാസ് അമ്പലവയല്‍, നിസാര്‍ കരടിപ്പാറ, റമീസ് ചെതലയം തുടങ്ങിയവർ മാര്‍ച്ചിന് നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *