May 6, 2024

മഴ: 330 വീടുകൾ തകർന്നു.35 ഇടങ്ങളിൽ 2544 പേർ ദുരിതാശ്വാസ ക്യാമ്പിൽ

0
Img 20180712 Wa0266
വയനാട്     ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 50.87 മി.മീ മഴയാണ് പെയ്തത്. ഇൗ മൻസൂണിൽ ഇത് വരെ പെയ്തത് 1508.41 മി.മീ മഴയാണ്. കാലവർഷക്കെടുതിയിൽ ഇതുവരെ 330 വീടുകൾ ഭാഗികമായും 9 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. വീട് തകർന്നവർക്ക്‌ അർഹമായ നഷ്ടപരിഹാരം വിതരണം ചെയ്യാനുള്ള നടപടികൾ ത്വരിതഗതിയിൽ നടന്നു വരുന്നു.  ജില്ലയിലെ ബാണാസുര സാഗർ അണക്കെട്ടിൽ ഇന്നത്തെ ജലനിരപ്പ് 773.8 MSL ആണ്. കഴിഞ്ഞ വർഷം ഇതേ ദിവസത്തെ ജലനിരപ്പ് 761.8 ആയിരുന്നു.  കാരാപ്പുഴ അണക്കെട്ടിൽ ഇന്നത്തെ ജലനിരപ്പ് 758.2 ആണ്.
വെള്ളപ്പൊക്കം കാരണം തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിൽ ചിലത്, വെള്ളം ഇറങ്ങിയതിനെ തുടർന്ന് പിരിച്ചു വിട്ടിട്ടുണ്ട്. നിലവിൽ ആകെ 2544 പേർ 35 ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുന്നുണ്ട്. ക്യാമ്പുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലാ കളക്ടർ എ.ആർ അജയകുമാർ ഐ.എ.എസ്, സബ് കളക്ടർ എൻ.എസ്.കെ ഉമേഷ് ഐ.എ.എസ്, എഡിഎം കെ.എം.രാജു, ഡെപ്യൂട്ടി കളക്ടർമാരായ ഇ.പി.മേഴ്സി, സി.എം.വിജയലക്ഷ്മി, ജയപ്രകാശ്, വി.പി.കതിർവടിവേലു, ചാമിക്കുട്ടി, മർക്കോസ്‌ തുടങ്ങിയവർ ക്യാമ്പുകളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ തുടർച്ചയായി വിലയിരുത്തി വരുന്നുണ്ട്.
തഹസിൽദാരുടെ നേതൃത്വത്തിൽ വില്ലേജോഫീസർമാരാണ് ദുരിതാശ്വാസ ക്യാമ്പുകളിലെ ചുമതല വഹിക്കുന്നത്. ജനപ്രതിനിധികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും മികച്ച രീതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നു. റെവന്യൂ, പോലിസ്, ഫയർ ആൻഡ് റെസ്ക്യൂ, പഞ്ചായത്ത്, പട്ടികവർഗക്ഷേമം, ആരോഗ്യം തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. 
മഴ തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. വെള്ളക്കെട്ടുകൾ, തോടുകൾ, പുഴകൾ മുതലായവയിൽ ഇറങ്ങരുത്‌. മലയോര മേഖലയിലെ വെള്ളച്ചാലുകളിലും മറ്റും ഉരുൾപൊട��
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *