May 7, 2024

നാളെ മുതൽ വെള്ളമുണ്ട നിരവിൽപുഴ റൂട്ടിൽ സ്വകാര്യ ബസുകൾ ഓടില്ല.

0
Vlcsnap 2018 07 23 15h34m29s240
റോഡ് തകര്‍ന്നു.
നിരവില്‍പ്പുഴ റൂട്ടില്‍ ഇന്ന് മുതല്‍ സ്വാകര്യ ബസ് തൊഴിലാളികള്‍ സമരത്തില്‍
വെള്ളമുണ്ട;മാനന്തവാടി-നിരവില്‍പ്പുഴ റൂട്ടിലോടുന്ന സ്വാകര്യ ബസ്സുകള്‍ ഇന്ന് മുതല്‍ സര്‍വ്വീസ് നിര്‍ത്തിവെക്കും.റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് റൂട്ടിലെ സ്വകാര്യ ബസ്‌തൊഴിലാളികള്‍ അനിശ്ചിത കാല പണിമുടക്ക് നടത്തുന്നത്.സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11 മണിക്ക് പടിഞ്ഞാറെത്തറ പൊതുമരാമത് വകുപ്പ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും.മാനന്തവാടി- നിരവില്‍പ്പുഴ റൂട്ടില്‍ തരുവണ മുതല്‍ മക്കിയാട് വരയെുള്ള പത്ത് കിലോമീറ്ററോളം ദൂരം പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണ്.2015-16 വര്‍ഷത്തില്‍ റോഡ് നവീകരണത്തിനായി പത്ത് കോടി രൂപാ അനുവദിക്കുകയും നവീകരണ പ്രവൃത്തികള്‍ 2017 നവംബറില്‍ ആരംഭിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഈ പ്രവൃത്തികള്‍ കൂടുതല്‍ ദുരിതത്തിലാണ് യാത്രക്കാരെ എത്തിച്ചത്.കരാറുകാരന്റെയും അധികൃതരുടെയും അനാസ്ഥ കാരണം പാതിവഴില്‍ പോലുമെത്തിയില്ല.റോഡ് വീതികൂട്ടാനായി അശാസ്ത്രീയമായി മണ്ണെടുത്ത സ്ഥലങ്ങളിടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതതടസ്സത്തിനിടയാക്കി.റോഡ് പൊളിച്ച് മെറ്റല്‍ ചെയ്ത ഭാഗങ്ങള്‍ മുഴുവന്‍ മഴയില്‍ ഒലിച്ച് റോഡിന്റെ പലഭാഗങ്ങളിലും  വന്‍കുഴികള്‍ രൂപപ്പെട്ടു.താമരശ്ശേരിചുരം വഴി ചരക്ക് വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതോടെ നിത്യേന റോഡിലൂടെയുള്ള വാഹനങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചു.ടോറസ് ലോറികളുള്‍പ്പെടെ നിരവധിവാഹനങ്ങളാണ് ഇതിലൂടെ കോഴിക്കോട് ഭാഗങ്ങളിലേക്ക് പോവുന്നത്.ഇതിനിടയില്‍ ഇരുപതോളം സ്വകാര്യ ബസ്സുകള്‍ ഇത് വഴി സര്‍വ്വീസ് നടത്തുന്നുണ്ട്.കുഴികളിറങ്ങി വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുന്നതിന് പുറമെ തൊഴിലാളികള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കുയാണ്. ഈസാഹചര്യത്തിലാണ് സംയുക്തതൊഴിലാളി യൂണിയന്‍ ഇന്ന മുതല്‍ അനിശ്ചിത കാല സമരം നടത്തുന്നത്.റോഡിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ കഴിയുന്നവിധത്തില്‍ താല്‍ക്കാലികമായെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.ഈ ആവശ്യം പരിഹരിക്കുന്നത് വരം ബസ് സര്‍വ്വീസ് നിര്‍ത്തി വെക്കാനാണ് തൊഴിലാളികളുടെ തീരുമാനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *