May 7, 2024

തോട്ടം തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം- എ.ഐ.ടി.യു.സി

0
02
കല്‍പ്പറ്റ:തോട്ടം തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുതിനുള്ള പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ചര്‍ച്ചകള്‍ ഫലവത്താകാത്ത സാഹചര്യത്തില്‍ അടിയന്തിരമായും സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന്‍ വയനാട് തോട്ടം തൊഴിലാളി യൂണിയന്‍(എ.ഐ.ടി.യു.സി)ജില്ലാ ലേബര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും ധര്‍ണയിലും ആവശ്യപ്പെട്ടു.കഴിഞ്ഞ തവണ വേതനം വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ വിജ്ഞാപനം നടത്തിയപ്പോള്‍ തൊഴിലാളികളുടെ അദ്ധ്വാനഭാരം വര്‍ദ്ധിപ്പിക്കുകയും കുടിശ്ശിക ആറുമാസത്തെ ഇല്ലാതാക്കുകയും ചെയ്ത സാഹചര്യം തൊഴിലാളികള്‍ക്ക് ഭീമമായ നഷ്ടം വരുത്തിവെച്ചിട്ടുണ്ട് എന്നും ചൂണ്ടി കാട്ടി.തൊഴിലാളികളുടെ വേതനം 600-രൂപയാക്കുക,ശമ്പളം പണമായി നേരിട്ട് നല്‍കണമെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുക,മുഴുവന്‍ താല്‍ക്കാലിക തൊഴിലാളികളേയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.യൂണിയന്‍ ജനറല്‍ സെക്രട്ടറി പി.കെ.മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. സി.എസ്.സ്റ്റാര്‍ലി അധ്യക്ഷത വഹിച്ചു.എ.എ.സുധാകരന്‍,എ.കൃഷ്ണകുമാര്‍,ഡോ.അമ്പി ചിറയില്‍,എ.ബാലചന്ദ്രന്‍,എ.പ്രശാന്തന്‍,വി.യൂസഫ് എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *