May 4, 2024

കാടും നാടും വേർതിരിക്കണം:.. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ

0
Img20180724155812
വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് കർഷകരെയും പൊതുജനങ്ങളെയും സംരക്ഷിക്കണമെന്നും,കാർഷിക വിളകൾക്കും, ആൾനാശത്തിനും മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് മാനന്തവാടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകന്റെ ഭൂമിയിൽ ഇലക്ട്രിക് ഫെൻസിംഗ്, റെയിൽ പാളവേലി, കിടങ്ങ് മുതലായവ ഓരോ കാലത്തിനും അനുസൃതമായി നിർമിച്ചു നൽകുക, ഇതിനാവശ്യമായ മുഴുവൻ തുകയും സർക്കാർ അനുവദിക്കുക, കർഷകന്റെ ലോൺ കുടിശികയായി കിടക്കുന്ന മുഴുവൻ കാർഷിക കടങ്ങളും എഴുതിത്തള്ളുക, പെൻഷൻകാരുടെ മുഴുവൻ കുടിശ്ശികയായിക്കിടക്കുന്ന മുഴുവൻ പെൻഷൻ തുകയും ഉടൻ വിതരണം ചെയ്യുക, പെൻഷൻ കാരുടെ സൗജന്യ ചികിത്സ പദ്ധതി നടപ്പിൽ വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഓഗസ്റ്റ് 9 തിന് കലക്ടറേറ്റ് പടിക്കൽ ധർണ്ണ നടത്തും. അന്നേ ദിവസം നടക്കുന്ന ധർണ്ണയിൽ മുഴുവൻ പെൻഷൻകാരും പങ്കെടുക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. യോഗം ജില്ലാ സെക്രട്ടറി കെ.ജേക്കബ് ഉദ്ഘാടനം ചെയ്യ്തു.എസ്സ് ഹമീദ് അദ്ധ്യക്ഷത വഹിച്ചു.കെ.കെ. കുഞ്ഞമ്മദ്, വി.സി.മാണി, പി.കെ.സുകമാരൻ, ഇ.വി.വനജാക്ഷി, എം.ജി. സിസിലി തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *