May 20, 2024

ബാണാസുര തുറന്നുവിട്ട വെള്ളത്തില്‍ പ്ലൈവുഡ് ഫാക്ടറി പൂര്‍ണ്ണമായും വെള്ളത്തിലായി.ലക്ഷങ്ങളുടെ നാശനഷ്ടം.

0
Img 20180812 Wa0044
മാനന്തവാടി;;മുന്നറിയിപ്പുകളില്ലാതെ ബാണാസുര ഡാം റിസര്‍വ്വൊയറില്‍ നിന്നുള്ള വെള്ളം കരമാന്‍ തോട്ടിലൂടെ ഒഴുക്കിവിട്ടതിനെ തുടര്‍ന്ന് വ്യാവസായികമേഖലയിലും നാശനഷ്ടം.തരുവണ പാലയാണയില്‍ പ്രവര്‍ത്തിക്കുന്ന സീനാ പ്ലൈവുഡ് ഇന്‍ഡസ്ട്രീസിനാണ് ലക്ഷങ്ങളുടെ സാമ്പത്തികനഷ്ടമുണ്ടായത്.വ്യാഴാഴ്ച രാവിലെയോടെയാണ് വെള്ളം ഉയരാന്‍ തുടങ്ങിയത്. വളരെപെട്ടന്നെ് തന്നെ വെള്ളം ഫാക്ടറിക്കുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു.ഇതോടെ ജീവനക്കാരെ മുഴുവന്‍ ഫാക്ടറിയില്‍ നിന്നും മാറ്റി.ഫാക്ടറിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി കയറ്റി അയക്കാന്‍ വെച്ചിരുന്ന ആയിരക്കണക്കിന് പ്ലൈവുഡുകള്‍ വെള്ളത്തിനടിയിലായി.നിര്‍മാണത്തിനുപയോഗിക്കുന്ന പെയിസ് വെനീര്‍.കോര്‍വെനീര്‍ പോലുള്ള വിലകൂടിയ നിര്‍മാണസാമഗ്രികളും വെള്ളത്തിലൊലിച്ചുപോയി.നിര്‍മാണത്തിനായി ഫാക്ടറി പരിസരത്ത് കൂട്ടിയിട്ടിരുന്ന വേപ്പ്,റബ്ബര്‍,തുടങ്ങിയ ലോഡ് കണക്കിന് മരങ്ങളും മഴവെള്ളക്കുത്തിയൊഴുക്കില്‍ ഒഴുകിപ്പോയി.കൂടാതെ ഫാക്ടറിയുടെ യന്ത്രങ്ങള്‍ മുഴുവന്‍ ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നതിനാല്‍ പ്രവര്‍ത്തനരഹിതമായി.ഇവ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയും മാസങ്ങളുടെ സാവകതാശവും വേണം.ബാങ്ക് വായ്പയില്‍ ആറ് വര്‍ഷം മുമ്പ് തുടങ്ങിയ ഫാക്ടറിയല്‍ മഴക്കെടുതിയില്‍ മുപ്പത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *