May 17, 2024

ശുചീകരണ യജ്ഞത്തിൽ യൂത്ത് ലീഗ് വൈറ്റ് ഗാർഡും

0
കൽപ്പറ്റ: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ ആഗസ്റ്റ് 30ന് നടത്തുന്ന ശുചീകരണ യജ്ഞത്തിൽ യൂത്ത് ലീഗ് വൈറ്റ് ഗാർഡും പങ്ക് ചേരും. ജില്ലയിലെ ആയിരത്തോളം യൂത്ത് ലീഗ് പ്രവർത്തകരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക. രാവിലെ 8 മുതൽ ആരംഭിക്കുന്ന ശുചീകരണത്തിൽ ഓരോ വാർഡുകളിലും അതാത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചാണ് പ്രവർത്തിക്കുക. വീടുകളിലേയും പൊതു ഇടങ്ങളിലേയും മാലിന്യങ്ങൾ അടിയന്തര പ്രാധാന്യത്തോടെ  നീക്കം ചെയ്യും. തരംതിരിച്ച അജൈവമാലിന്യങ്ങൾ ക്ലീൻ കേരള, മറ്റ് ഹരിത സഹായ ഏജൻസികൾ എന്നിവരെ ഏൽപിക്കും. മുഴുവൻ വൈറ്റ് ഗാർഡ് അംഗങ്ങളും ശുചീകരണ യജ്ഞത്തിൽ പങ്കാളികളാകണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ. ഹാരിസ്, ജനറൽ സെക്രട്ടറി സി.കെ ഹാരിഫ് എന്നിവർ അഭ്യർത്ഥിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *