April 27, 2024

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെ വീടുകളിലേക്ക് സി.പി.ഐയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തും

0
20181003 115502

മാനന്തവാടി: മാനന്തവാടി താലൂക്കിലെ റോഡ് പണികൾ പൂർത്തീകരിക്കുവാൻ കരാറുകാർ തയ്യാറാകുന്നില്ല. കരാർ എറ്റെടുത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും ഒച്ചിഴയുന്ന വേഗത്തിലാണ് പണി നടക്കുന്നത്. പണിക്ക് കാലതാമസം വരുത്തി റീ എസ്റ്റിമേറ്റ് ഉണ്ടാക്കി ഇതുവഴി അഴിമതി നടത്തുവാനുള്ള ഗൂഡ ശ്രമമാണ് കരാറുകാർ നടത്തുന്നത്.ഇതിന് കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥർ ചെയ്യുന്നത് കൃത്യവിലോപമാണ്. കരാർ വ്യവസ്ഥയനുസരിച്ച് ജോലി പുർത്തികരിക്കേണ്ട കരാറുകാർക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. കാൽനടയാത്ര പോലും പറ്റാത്ത രീതിയിൽ റോഡ് കുത്തി പൊളിച്ചിട്ട കരാറുകാർക്കെതിര പോലിസിന് കേസ് എടുക്കുവാൻ കഴിയും. ഇതിനുള്ള പരാതി പോലും ഉദ്യോഗസ്ഥർ നൽകുന്നില്ല. സർക്കാരിന് എതിരെ പൊതുജന വികാരമുണ്ടാക്കുവാൻ കരാറുകരും ഉദ്യോഗസ്ഥരും നടത്തുന്ന ഗൂഡലേചനയാണ് നടക്കുന്നതെന്ന് സി. പി .ഐ മാനന്തവാടി മണ്ഡലം കമ്മറ്റി വാർത്ത സമ്മേളനത്തിൽ കുറ്റപ്പെടുത്തി.വയനാട് ജില്ലയിൽ മറ്റ് പ്രദേശങ്ങളിൽ റോഡുപണികൾ നടക്കുമ്പോൾ മാനന്തവാടിയിൽ മാത്രം നടക്കുന്നില്ല.
മാനന്തവാടി തലശ്ശേരി റോഡിൽ ചന്ദനത്തോട് മുതൽ നാപ്പതിമൂന്നാം മൈൽ വരെ 12 കോടി രൂപയ്ക്ക് ടെണ്ടർ എടുത്ത കരാറുകാരൻ റോഡിന്റെ പണി രണ്ട് വർഷമായിട്ടും പൂർത്തികരിച്ചിട്ടില്ല.റോഡ് കുത്തി പൊളിച്ചിട്ടിട്ട് മാസങ്ങളായി. മാനന്തവാടി ചെറുപുഴ, കല്ലോടി റോഡിൽ പാണ്ടിക്കടവ് മുതൽ രണ്ടേ നാല് വരെയും നിരവൽപുഴ വെള്ളമുണ്ട തരുവണ റോഡ്, മാനന്തവാടി കൈതക്കൽ റോഡ്, ഗാന്ധിപർക്ക് മുതൽ ഒണ്ടയങ്ങാടി വരെയും കോഴിക്കോട് റോഡിൽ പയോട് വരെയും ടെണ്ടർ നടപടി പൂർത്തികരിച്ചതാണ്. മാനന്തവാടി ടൗണിലെ പൊടി കാരണം യാത്രക്കാരും ഓട്ടോ ടാക്സി തൊഴിലാളികളും വ്യാപാരികളും വിദ്യാർത്ഥികളും അനുഭവിക്കുന്ന ബുദ്ധിമുട്ട് അധികൃതർ മനസ്സിലാക്കുന്നില്ല. മാനന്തവാടി താലുക്കിലെ പ്രധാനപ്പെട്ട റോഡുകളുടെ നിർമ്മാണത്തിനായി നൂറ്കോടിരൂപയുടെ ടെണ്ടർ നടന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തികരിക്കുവാൻ തയ്യാറകാത്ത കരാറുകാരുടെയും ഇതിന് കൂട്ടുനിൽക്കുന്ന പൊതുമരാത്ത് ഉദ്യോഗസ്ഥരുടെയും നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുമ്പിൽ വിവിധ സംഘടനകൾ നിരവധി തവണ സമരം നടത്തിയിട്ടും അനങ്ങാപ്പാറനയമാണ് ബന്ധപ്പെട്ടവർ സ്വീകരിക്കുന്നത്. പണി പൂർത്തികരിക്കത്ത കരാറുകാരുടെയും ഇതിന് കൂട്ട് നിൽക്കുന്ന ഉദ്യാഗസ്ഥരുടെയും നിലപാട് പ്രതിഷേധാർഹമാണ്. ടെണ്ടർ എടുത്ത പണി എത്രയും വേഗം പൂർത്തികരിക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ട കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും വീടുകളിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് നേതാക്കൾ പറഞ്ഞു. സിപിഐ വയനാട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇജെ ബാബു, ജില്ലാ എക്സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി, മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ, ലോക്കൽ സെക്രട്ടറി കെ.പി വിജയൻ, കെ.സജീവൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *