May 9, 2024

ജല ഗുണനിലവാര പരിശോധന തുടങ്ങി: 825 കിണറുകളിലെ വെള്ളം പരിശോധിക്കും.

0
 
പ്രളയാനന്തര ശുചീകരണത്തിന്റെ ഭാഗമായി ക്ലോറിനേഷന്‍ നടത്തിയ കിണറുകളിലെ ജല ഗുണനിലവാര പരിശോധന തുടങ്ങി. പരിശോധനയുടെ  വയനാട്  ജില്ലാതല  ഉദഘാടനം മാനന്തവാടി ആറാട്ടുതറ സെന്റ് മേരിസ് ചര്‍ച് പാരിഷ് ഹാളില്‍ ഒ ആര്‍ കേളു എം എല്‍ എ നിര്‍വഹിച്ചു. നഗരസഭ അധ്യക്ഷന്‍ വി. ആര്‍ പ്രവിജ് അധ്യക്ഷത വഹിച്ചു.  വികസന കാര്യ ചെയര്‍മാന്‍ പി.ടി.ബിജു, ആരോഗ്യ സമിതി ചെയര്‍മാന്‍ കടവത്ത് മുഹമ്മദ്, വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ വര്‍ഗീസ് ജോര്‍ജ്, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ശാരദാ സജീവന്‍, കൗണ്‍സിലര്‍മാരായ പ്രതിഭാ ശശി, ഷൈല ജോസ്, കെ.ജെ.ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍ എം.എ.ഷിജു, വാട്ടര്‍ അതോറിട്ടി അസി.എഞ്ചിനീയര്‍ കെ.വി.ദിലീപ് കുമാര്‍, ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ.സുധീര്‍ കിഷന്‍,  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോയി ജോണ്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എ.വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു.   
ജില്ലയിലെ 825 കിണറുകളിലെ വെളളം പരിശോധിക്കുന്നത്.സുല്‍ത്താന്‍ ബത്തേരി പനമരം ബ്ലോക്കുകളിലെ വെളളം പരിശോധനക്ക് വിധേയമാക്കി. 11ന് കല്‍പ്പറ്റ ബ്ലോക്കിലെയും 12ന് മാനന്തവാടി ബ്ലോക്കിലെയും കിണറുകളിലെ ജലം പരിശോധിക്കും. വിവിധ കോളജുകളിലെ എന്‍.സി.സി. കേഡറ്റുകളാണ് ജലം ശേഖരിച്ചു പരിശോധന കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും, വാട്ടര്‍ അതോറിട്ടിയുടെയും ലാബുകളിലാണ് സാമ്പിള്‍ പരിശോധന നടത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *