May 14, 2024

മണ്ണ് സംരക്ഷിക്കുക അടിയന്തര പ്രാധാന്യംഃ നിയമസഭാ പരിസ്ഥിതി സമിതി

0
Niyamasabha Paristithi Samithi Collectratil Theliveduppu Nadathunnu 2
പ്രളയാനന്തരം വയനാട്ടിലെ മണ്ണിലുണ്ടായിട്ടുള്ള വ്യതിയാനമാണ് അടിയന്തരമായി
അഭിമുഖീകരിക്കേണ്ടതെന്ന് നിയമസഭാ പരിസ്ഥിതി സമിതി അദ്ധ്യക്ഷൻ മുല്ലക്കര
രത്‌നാകരൻ അഭിപ്രായപ്പെട്ടു. വയനാട്ടിലെ മണ്ണാണ് ഏറ്റവും വേഗത്തിൽ
മരിച്ചുകൊണ്ടിരിക്കുന്നത്. കൃഷി രീതിയിൽ വന്ന മാറ്റവും മണ്ണിന്റെ ഫലഭൂയിഷ്ഠതയ്ക്ക്
ആഘാതം ഏൽപ്പിച്ചിട്ടുണ്ടെന്നും എ.പി.ജെ ഹാളിലെ തെളിവെടുപ്പിനിടയിൽ അദ്ദേഹം
ഓർമ്മിപ്പിച്ചു.
 പ്രകൃതി സൗഹൃദ നിർമ്മാണ സാമഗ്രികൾ കഴിയുന്നത്ര ഉപയോഗിച്ച്
വാസയോഗ്യമായ പ്രദേശത്ത് വീട് പണിയാനുള്ള മനോഭാവം പൊതുജനങ്ങൾ
ക്കുണ്ടാകണം. കമ്പിയും സിമന്റും ഉപയോഗിച്ചുള്ള നിർമ്മാണത്തിന് പരിധി നിശ്ചയിക്കണം.
ഉൾമുറികൾ തിരിക്കുന്നതിന് കല്ലിനും സിമന്റനും പകരം ആധുനിക സംവിധാനം
ഉപയോഗിക്കണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാങ്കതിക വിദഗ്ദ്ധരും
സൗഹൃദപരമായ ഏകോപനത്തോടെ പ്രവർത്തനം സമന്വയിപ്പിക്കണം.
ഏകോപനമില്ലെങ്കിൽ പ്രവർത്തനത്തിന് കാലതാമസം നേരിടും. നല്ല ഏകോപനത്തോടെ
ഇത് പരിഹരിക്കണം. പ്രകൃതിയുടെ അറിയാത്ത പ്രതിഭാസങ്ങളെക്കുറിച്ച് കഴിയുന്നത്ര
അറിവ് സമാഹരിച്ച് ഭൂവിനിയോഗ രൂപരേഖ തയ്യാറാക്കുന്നതിനും ആവശ്യമെങ്കിൽ നിയമ
നിർമ്മാണത്തിനും നിയമസഭയ്ക്ക് റിപ്പോർട്ട് നൽകുകയാണ് പരിസ്ഥിതി സമിതിയുടെ
ലക്ഷ്യമെന്ന് ചെയർമാൻ പറഞ്ഞു. ജനുവരിയിലെ നിയമസഭാ സമ്മേളനത്തിൽ റിപ്പോർട്ട്
സമിർപ്പിക്കുമെന്നും ചെയർമാൻ അറിയിച്ചു.
 പ്രകൃതി സംരക്ഷണത്തിനും ഭവന നിർമ്മാണത്തിനും സംസ്ഥാനത്തൊട്ടാകെ ഒരേ
രീതയല്ല സ്വീകരിക്കേത്. മണ്ണിന്റെ ഘടനയും ഭൂമിയുടെ ചരിവും സ്ഥലത്തിന്റെ
പ്രത്യേകതയും പരിഗണിച്ചായിരിക്കണം കെട്ടിടങ്ങൾ പണിയേത്. പുഴകൾ, കുളങ്ങൾ,
തോടുകൾ എന്നിവയുടെ സംരക്ഷണം ശക്തിപ്പെടുത്തണം. കൃഷി ഭൂമിപോലും ഏതിനം
കൃഷിയ്ക്കാണ് അനുയോജ്യമെന്ന് ശാസ്ത്രീയമായി തിട്ടപ്പെടുത്തണം. ജലം
സംരക്ഷിച്ചിരുന്ന ഭൂമിയാണ് നെൽ വയലുകൾ. നെൽവയലുകൾ കുറഞ്ഞതോടെ ജല
വിതാനവും താഴ്ന്നു. ഏക വൃക്ഷ ഇന തോട്ടങ്ങളുടെ വ്യാവസായിക വനവത്ക്കരണം
അവസാനിപ്പിച്ച് സ്വാഭാവിക വനസമ്പത്ത് വർദ്ധിപ്പിക്കണം. ഇതിന് ആവശ്യമായ
നിയമനിർമ്മാണം നടത്തണം. പ്രളയബാധിതരുടെ അനുഭവങ്ങൾ കേട്ടും, സ്ഥലം
സന്ദർശിച്ചും എല്ലാവർക്കും സ്വീകാര്യമായ പ്രകൃതി സൗഹൃദ വികസന
സങ്കൽപ്പത്തിനനുയോജ്യമായ റിപ്പോർട്ട് സമർപ്പിക്കുവാൻ ശ്രമിക്കുമെന്നും അദ്ധ്യക്ഷൻ
പറഞ്ഞു. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി നിർദ്ദേശങ്ങളും അഭിപ്രായങ്ങളും
രേഖപ്പെടുത്തണമെന്ന് സഭാസമിതി അംഗം ഒ.ആർ. കേളു പരിസ്ഥിതി പ്രവർത്തകരോട്
ആവശ്യപ്പെട്ടു. ചെയ്ത നന്മ കാണാതെയും അനുഭവിച്ച ഗുണഫലങ്ങൾ ഓർമ്മിക്കാതെയും
അന്ധമായി അപ്രായോഗിക നിർദ്ദേശങ്ങൾ അവതരിപ്പിക്കരുതെന്നും അദ്ദേഹം
ഓർമ്മിപ്പിച്ചു.
 പ്രകൃതി സൗഹൃദ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. അതിന് ജനാധിപത്യമായ
രീതിയിൽ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥനാത്തിൽ നിർമ്മാണപ്രവർത്തനങ്ങൾക്കുള്ള
കഴിയുന്നത്ര സാമഗ്രികൾ ജില്ലയിൽ നിന്ന് പരിസ്ഥിതിയ്ക്ക് വലിയ ആഘാതം ഉാക്കാതെ
കണ്ടെത്താനുള്ള ശ്രമങ്ങളാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. ഇതിന് എല്ലാവരുടേയും
സഹകരണം ഉാകണമെന്ന് സി.കെ.ശശീന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. സമിതി
അംഗങ്ങളായ പി.ടി.എ റഹിം, എം. വിൻസന്റ്, കെ. ബാബു, പി.വി. അൻവർ, ജില്ലാ കളക്ടർ
എ.ആർ. അജയകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ തല
ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
 ഉരുൾപൊട്ട ലുായ പ്രദേശങ്ങളിലെ മണ്ണിന്റെ ഘടനയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട്
നൽകാൻ മണ്ണ് സംരക്ഷണ ഓഫീസർ പി.യു. ദാസിനോട് നിയമ സഭാസമിതി ആവശ്യപ്പെട്ടു.
ഏക ഇന വൃക്ഷം വച്ചുപിടി പ്പി ച്ചിട്ടുള്ള വ്യാവസായിക വനവത്കരണ ത്തെക്കുറിച്ചും സ്വാഭാവിക
വനമായുള്ള അനുപാത ത്തെക്കുറിച്ചും പ്രളയത്തിൽ ഇവിടങ്ങളിലുണ്ടായ വ്യതിയാന
ത്തെക്കുറിച്ചും സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ പിലാക്കാവ് മണിയൻകുന്ന്, പഞ്ചാരക്കൊല്ലി,
തൃശ്ശിലേരി പ്ലാമൂല എന്നിവിടങ്ങൾ സന്ദേർശിച്ച സമിതി നോർത്ത് വയനാട് ഡി. എ ഫ്.
ഒ.യ്ക്ക് നിർദ്ദേശം നൽകി. മാനന്തവാടി മുനിസിപ്പൽ ചെയർമാൻ വി. ആർ. പ്രവീജ്, സമിതി
അംഗം കെ.വി. വിജയദാസ് എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *